സി ബി യൂണികോണ്‍ കാത്തിരിപ്പ് ആറുമാസം

CB Unicon
ഹോണ്ട ഷോറൂമില്‍ ചെന്ന് ഒരു സി ബി യൂണികോണ്‍ വാങ്ങി അടുത്ത മഴയ്ക്ക് മുമ്പ് സ്ഥലം വിടാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ ആ വിചാരമങ്ങ് മാറ്റി വെച്ചോളൂ. ഇപ്പോള്‍ ബുക്ക് ചെയ്താല്‍ അടുത്ത വര്‍ഷത്തെ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് ബൈക്ക് വീട്ടുപടിയിലെത്തിക്കാന്‍ കഴിയും എന്നുമാത്രമാണ് അന്വേഷിച്ചു ചെല്ലുന്നവരോട് ഹോണ്ട വിതരണക്കാര്‍ പറയുന്നത്. മഴ തോര്‍ന്ന് അടുത്ത വേനലും കഴിഞ്ഞ് നോക്കിയാല്‍ മതി. ആറു മാസമാണ് നിലവിലെ ഹോണ്ട സി ബി യൂണികോണ്‍ കാത്തിരിപ്പ് കാലാവധി.

ബൈക്കിന്‍റെ ഡിമാന്‍റ് അടുത്ത കാലത്തായി അന്തം വിട്ടുയര്‍ന്നതാണ് പ്രശ്ന കാരണമെന്ന് ഹോണ്ട വിശദീകരിക്കുന്നു, നീണ്ട വെയ്റ്റിംഗ് പിരീഡിനെ പ്രതിരോധിക്കാനായി കമ്പനി തങ്ങളുടെ ഉല്‍പാദനം ഇടയ്ക്കൊന്ന് കൂട്ടി നോക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല. ഗുഡ്‍ഗാവില്‍ നിന്ന് ഇപ്പോള്‍ 16 ലക്ഷം ബൈക്കുകള്‍ വീതം വര്‍ഷാവര്‍ഷംനിരത്തിലിറങ്ങുന്നുണ്ട്.

രാജസ്ഥാനിലെ തപുകാരയില്‍ തുറന്ന മറ്റൊരു പ്ലാന്‍റിന്‍റെ ശേഷി 12 ലക്ഷം യൂണിറ്റാണ്. പ്ലാന്‍റില്‍ 800 കോടിയോളം നിക്ഷേപം നടത്താനാണ് ഹോണ്ടയുടെ പ്ലാന്‍.

ജൂണ്‍ മാസത്തില്‍ ഹോണ്ട മോട്ടോഴ്സിന്‍റെ വളര്‍ച്ച 5.89 ശതമാനമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേസമയം വിറ്റതിനെക്കാള്‍ 4000-ത്തോളം ബൈക്കുകള്‍ കൂടുതല്‍ വില്‍ക്കുവാന്‍ ഹോണ്ടയ്ക്ക് സാധിച്ചു.

More from DriveSpark

Article Published On: Tuesday, July 19, 2011, 15:44 [IST]
English summary
honda says that the demand for the bike has substantially increased in recent times, the increase in the waiting period has nothing to do with the production as the production is constant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X