പറക്കുന്ന കാര്‍

നിങ്ങള്‍ സഞ്ചരിക്കുന്നത് ടെറാഫ്യൂജിയ ട്രാന്‍സിഷനിലാണെങ്കില്‍ ഈ പ്രശ്നത്തിന് പരിഹാരമുണ്ട്. ഉടന്‍ തന്നെ ഏതെങ്കിലും ഹൈവേയിലേക്ക് പറന്നിറങ്ങുക. ചിറകുകള്‍ ഒതുക്കി വെക്കുക. ഇനി ഒരു കാറായി മുന്നോട്ട് നീങ്ങുക.
ബ്രിട്ടനിലെ ടെറാഫ്യൂജിയ എന്ന ഏവിയേഷന്‍ കമ്പനിയാണ് പുതിയ കാര്‍വിമാനവുമായി വന്നിരിക്കുന്നത്. പേഴ്സനല്‍ ഏവിയേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. സ്വകാര്യ വിമാനങ്ങള്‍ ഏറെയുള്ള ബ്രിട്ടന്‍, അമേരിക്ക എന്നീ രാഷ്ട്രങ്ങളിലെ വിമാന ഓട്ടക്കാരുടെ പ്രതിസന്ധികള്‍ മനസ്സിലാക്കിയ ടെറാഫ്യൂജിയയുടെ എന്‍ജിനീയര്‍മാര്‍ തങ്ങളുടെ പുതിയ സങ്കല്‍പം ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയായിരുന്നു. ഇത് പക്ഷെ സങ്കല്‍പം മാത്രമായി ഒതുങ്ങുകയില്ല. ബ്രിട്ടനില്‍ മാത്രം 20-ളം പേര്‍ പുതിയ കാര്‍വിമാനത്തെ സ്വീകരിക്കാമെന്ന് ഏറ്റിട്ടുണ്ട്.
നിരത്തില്‍ പിന്‍വീല്‍ ഡ്രൈവാണ് കാര്‍വിമാനം. മടക്കിവെക്കാവുന്ന ചിറകുകളുണ്ട്. ഗോള്‍ഫ് കളിക്കാന്‍ പോകുമ്പോള്‍ സാമാനങ്ങള്‍ എടുത്തുവെക്കാനുള്ള കാര്‍ഗോ ഏരിയയും കാര്‍വിമാനം വാഗ്‍ദാനം ചെയ്യുന്നു.
പുതിയ കാര്‍വിമാനം പറത്തലില്‍ 20 മണിക്കൂര്‍ പരിശീലനം കമ്പനി ഓഫറുണ്ട്.


Click it and Unblock the Notifications








