ഇന്ത്യന്‍ പെണ്ണുങ്ങള്‍ ഹര്‍ലിയുടെ പിന്നാലെ

ഹൈദരാബാദില്‍ ഒരു ആര്‍ക്കിടെക്ടായി പ്രവര്‍ത്തിക്കുന്ന കസ്തൂരി ദിയോധര്‍ എന്ന 33-കാരിയാണ് ഷീജ മാത്യൂസ് എന്ന മലയാളിപ്പെണ്‍കൊടിയുടെ പിന്‍ഗാമിയായിരിക്കുന്നത്. കൂടുതല്‍ സ്തീകള്‍ ഹര്‍ലിയെ ഓടിക്കാന്‍ ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ കസ്തൂരിക്ക് സംശയം ഒട്ടുമില്ല. ഹര്‍ലിയുമായി നിരത്തിലിറങ്ങുമ്പോളുള്ള ആണ്‍നോട്ടങ്ങളെ അവര്‍ ആസ്വദിക്കുകയും ചെയ്യുന്നു.
ഹര്‍ലി ഡേവിസണ്‍ ഇന്ത്യയില്‍ ലിംഗപരമായ മതിലുകള്‍ മുറിച്ചുകടക്കുന്നതില്‍ കമ്പനി ഓഫീഷ്യലുകള്‍ സന്തുഷ്ടരാണ്. ഇന്ത്യന്‍ സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഹര്‍ലിക്കുള്ള പ്രത്യേക കഴിവില്‍ അവര്‍ക്ക് ആത്മവിശ്വാസവുമുണ്ട്.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ സ്ത്രീകള്‍ നടത്തുന്ന മൂന്നേറ്റത്തിന്‍റെ ഒരു ഐക്കണായി ഹര്‍ലി മാറുമെന്നാണ് കമ്പനി പറയുന്നത്. അമേരിക്കയില്‍ 650-നും അതിനു മുകളിലും ഉള്ള ബൈക്കുകള്‍ക്ക് സ്ത്രീ ആവശ്യക്കാര്‍ ധാരാളമുണ്ട്. അവയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് ഹര്‍ലി ഡേവിസണാണ്. ഇന്ത്യയിലേക്കും ആ ട്രെന്‍ഡ് പടരുന്നതായി കമ്പനി ചൂണ്ടിക്കാണിക്കുന്നു.
മുന്‍പ് യമഹ രാജദൂത് 350 ആയിരുന്നു കസ്തൂരിയുടെ ഇഷ്ടവാഹനം. പിന്നീടത് ബജാജ് എലിമിനേറ്ററിലേക്ക് മാറി. ഇപ്പോള്‍ ഹര്‍ലി ഡേവിസണ്‍ അയേണ്‍ 883യില്‍ താല്‍പര്യം എത്തി നില്‍ക്കുന്നു.


Click it and Unblock the Notifications








