ഉടന്‍ വരുന്നു, ഡബ്ലിയു201 എസ് യു വി

മഹീന്ദ്ര എസ് യു വിയുടെ പ്രതീക്ഷിക്കപ്പെടുന്ന വിലനിലവാരം ഇങ്ങനെയാണ്. ബേസ് പതിപ്പിന് 10.49 ലക്ഷം രൂപ. ഉയര്‍ന്ന പതിപ്പിന് 12.99 ലക്ഷം രൂപ. ഇവ എക്സ്ഷോറൂം വിലയാണെന്ന് ഓര്‍ക്കുക. ആഡംബരസൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള ഡബ്ലിയു201 വേള്‍ഡ് എസ് യു വിയില്‍ ഏഴ് സീറ്റുകളാണ് ഉള്ളത്.
തങ്ങളുടെ എസ് യു വിയുടെ വിശദാംശങ്ങളും വിലനിലവാരവും മഹീന്ദ്ര പുറത്തുവിടാത്തതിന്‍റെ കാരണം ടാറ്റ മോട്ടോഴ്സിന്‍റെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിരത്തിലിറങ്ങുന്നതിന് ഒരുങ്ങുകയാണ്. ടാറ്റ സഫാരി മെര്‍ലിന്‍ എസ് യു വിയുടെ റോഡ് ടെസ്റ്റുകള്‍ പലയിടങ്ങളിലായി നടക്കുന്നുണ്ട്. മറ്റൊരു ഇന്ത്യന്‍ താരം രംഗത്തുള്ളത് ടാറ്റ ആര്യയാണ്. ആര്യയുടെ വിലയുമായി കൂട്ടിയും കിഴിച്ചുമാണ് ഡബ്ലിയു201 വേള്‍ഡ് എസ് യു വിക്ക് വിലയിട്ടിരിക്കുന്നത്.
2.2 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനാണ് ഈ എസ് യു വിക്കുള്ളത്. 140 കുതിരശക്തിയും 320 എന്‍ എം ടോര്‍ക്കും ഉണ്ടായിരിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഡബ്ലിയു201 വേള്‍ഡ് എസ് യു വി എന്‍ജിന്‍ കരുത്ത് ചക്രങ്ങളില്‍ എത്തിക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള പതിപ്പും പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications








