77.35 ലക്ഷത്തിന്‍റെ ഓഡി ആര്‍ എസ് 5 കൂപെ

ഓഡിയുടെ ഉന്നത പ്രകടന ശേഷിയുള്ള കാര്‍ വിഭാഗങ്ങളാണ് എസ്, ആര്‍ എസ് മോഡലുകള്‍. 1994-ലാണ് ആര്‍ എസ് മോഡലുകള്‍ രംഗത്തു വരുന്നത്. ജര്‍മന്‍ ഭാഷയിലെ റണ്‍ സ്പോര്‍ട്ട് എന്ന വാക്കില്‍ നിന്നാണ് ആര്‍ എസ് എന്ന് ഇനീഷ്യലുകള്‍ വരുന്നത്. ഇതിന് റേസിംഗ് സ്പോര്‍ട്ട് എന്ന് അര്‍ത്ഥം ലഭിക്കുന്നു. ഓഡിയുടെ എക്കാലത്തെയും മികച്ച നിര്‍മിതികളില്‍ ഒന്നാണ് ആര്‍ എസ് മോഡല്‍ എന്ന് നിസ്സംശയം പറയാം.
ഹൈദരാബാദിലെ ഷോറൂമില്‍ പ്രദര്‍ശനത്തിനുവെച്ചിട്ടുള്ള ഓഡി ആര്‍ എസ്5 സ്പോര്‍ട്സ് കൂപെ-ക്ക് 4.4 ലിറ്റര്‍ വി8 എന്‍ജിനാണുള്ളത്. 444 കുതിരശക്തിയും 430 ടോര്‍ക്കും അത് പ്രദാനം ചെയ്യുന്നു. ഡ്യുവല്‍ക്ലച്ച്-സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന്‍റെ സഹായത്താല്‍ 280 കിലോമീറ്റര്‍ വേഗത നാല് ചക്രങ്ങളിലേക്ക് പകരാന്‍ ആര്‍ എസ്5 സ്പോര്‍ട്സിന് കഴിയുന്നു. വെറും 4.6 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗതയും ഓഡി കൈവരിക്കും.
ഈ വര്‍ഷം 300 ഓഡി ആര്‍ എസ്5 സ്പോര്‍ട്സ് വിറ്റഴിക്കുമെന്നാണ് കമ്പനി പറയുന്നത്. 300 ഓഡി എന്നാല്‍ 300 കോടി എന്നര്‍ത്ഥം. അതും വെറും ആറുമാസത്തിനുള്ളില്‍! എന്‍റെ ശ്രീപത്മനാഭാ!
സ്പോര്‍ട്സ് കാര്‍ സെഗ്മെന്‍റില്‍ ഓഡിയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ പുതിയ കൂപെ സഹായിക്കുമെന്ന് കമ്പനി കരുതുന്നുന്നു


Click it and Unblock the Notifications