പുത്തന്‍ ഷെവര്‍ലെ ബീറ്റ് ഡീസല്‍ 25ന്

ജനറല്‍ മോട്ടോഴ്സിന്‍റെ ബീറ്റ് ഹാച്ച്ബാക്ക് ഡീസലായ് വരുന്ന തീയതി പുറത്തുവന്നു. ഇനിയധികം സമയമില്ല. ഈ മാസം 25-നുതന്നെ ബീറ്റ് ഡീസല്‍ നിരത്തിലിറങ്ങും. ചെറുകാര്‍ സെഗ്മെന്‍രില്‍ ചെറുതല്ലാത്ത തിരയിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ ബീറ്റിന് കെല്‍പുണ്ട്. പുറത്തിറക്കല്‍ ചടങ്ങിനോടനുബന്ധിച്ചു മാത്രമേ ബീറ്റിന്‍റെ വിലവിവരം പുറത്തുപറയൂ എന്ന വാശിയിലാണ് ഷെവര്‍ലെ. ആയ്ക്കോട്ടെ, കാത്തിരിക്കാം.
എന്‍ജിന്‍ കപ്പാസിറ്റിയുടെ കാര്യത്തിലും ഇന്ധനരാഷ്ട്രീയത്തിന്‍റെ കാര്യത്തിലും ബീറ്റ് ഡീസല്‍ ഒരു വിപ്ലവം തന്നെ മാര്‍ക്കറ്റില്‍ സാധ്യമാക്കുമെന്ന് ജനറല്‍ മോട്ടോഴ്സ് ഇന്ത്യ പ്രസിഡന്‍റ് കാള്‍ സ്ലിം വിശ്വസിക്കുന്നു. കോയമ്പത്തൂരില്‍ ഷെവര്‍ലെയുടെ 250-മത്തെ ഡീലര്‍ഷിപ്പ് തുറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സ്ലിം. ഈ വര്‍ഷം അവസാനമാകുമ്പോഴെക്ക് കമ്പനിയുടെ സര്‍വ്വീസ് സെന്‍ററുകളുടെ എണ്ണം 300-ല്‍ എത്തിക്കുക എന്ന ഉദ്ദേശ്യം അദ്ദേഹത്തിനുണ്ട്.
കഴിഞ്ഞ വര്‍ഷം ഷെവര്‍ലെയുടെ 1.1 ലക്ഷം കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയിട്ടുണ്ട്. ഈ വര്‍ഷത്തില്‍, വിപണിമാന്ദ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും വില്‍പനയില്‍ വര്‍ധന തന്നെയാണ് ഷെവര്‍ലെ പ്രതീക്ഷിക്കുന്നത്- 1.4 ലക്ഷം.
ഗുജറാത്തിലെ ഹലോള്‍ പ്ലാന്‍റിന്‍റെ ശേഷി വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. നിലവില്‍ ഒരു ലക്ഷം യൂണിറ്റുകളാണ് പ്ലാന്‍റിന്‍ നിന്ന് പുറത്തിറങ്ങുന്നത്. ഇത് രണ്ടര ലക്ഷമാക്കി ഉയര്‍ത്തും.


Click it and Unblock the Notifications








