ഏറ്റവുമധികം മെഴ്സിഡസ് കാറുകളുടെ ഉടമ?

കാറുകള്‍ റെന്‍റിന് കൊടുക്കുന്ന ഏര്‍പ്പാടാണ് കാര്‍സോണ്‍റെന്‍റ് അഥവാ കാര്‍സ് ഓണ്‍ റെന്‍റ് എന്ന കമ്പനിക്ക്. കമ്പനി കഴിഞ്ഞ ദിവസം വാങ്ങിച്ചുകൂട്ടിയത് 90 മെഴ്സിഡസ്സുകളാണ്. ഇതോടെ കാര്‍സോണ്‍റെന്‍റിന്‍റെ കാര്‍ തൊഴുത്തില്‍ മെഴ്സിഡസ്സുകളുടെ എണ്ണം 160 ആയി ഉയര്‍ന്നു!
സി-ക്ലാസ്സ് മെഴ്സ്ഡസ്സുകളാണ് കമ്പനി വാങ്ങിക്കാട്ടിയിരിക്കുന്നത്. കമ്പനിയുടെ താല്‍പര്യാര്‍ത്ഥമുള്ള മാറ്റങ്ങളെല്ലാം കാറുകളില്‍ വരുത്തിയിട്ടുണ്ട്.
ഇത്തരം കാറുകള്‍ വാടകയ്ക്കെടുക്കാന്‍ വന്‍ കമ്പനികള്‍ തയ്യാറായി രംഗത്തുണ്ട്. വ്യക്തികളെക്കാള്‍ കൂടുതല്‍ ഇത്തരം കമ്പനികളെയാണ് കാര്‍സോണ്‍റെന്‍റ് ലക്ഷ്യം വെക്കുന്നത്. മെഴ്സിഡസ്സ് വാടകയ്ക്കെടുക്കാന്‍ താക്കത്തുള്ള വിശ്വസ്തരായ വ്യക്തികളെയും കമ്പനി പരിഗണിക്കുന്നു. ഹോട്ടലുകള്‍, ആഭ്യന്തര-വിദേശ വിമാനക്കമ്പനികള്‍ തുടങ്ങിയവരാണ് മറ്റ് ഉപഭോക്താക്കള്‍.
മെഴ്സിഡസ്സ് നേരിട്ട് കാറുകള്‍ വാടകയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാട് അടുത്തു തന്നെ ആരംഭിക്കാനിരിക്കുകയാണ്. ബങ്കളുരു, ചെന്നൈ, ഹൈദരാബാദ്, ന്യൂദില്ലി എന്നീ നഗരങ്ങളിലാണ് ആഡംബരക്കാര്‍ വാടകയ്ക്ക് നല്‍കുന്നത്. കുറഞ്ഞ മെയിന്‍റനന്‍സും ഉയര്‍ന്ന നിലവാരമുള്ള വില്‍പനാനന്തര സേവനവുമാണ് മെഴ്സിഡസ് തെരഞ്ഞെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് കാര്‍സോണ്‍റെന്‍റ് വ്യക്തമാക്കുന്നു.


Click it and Unblock the Notifications








