ഇന്ത്യയില്‍ ജാഗ്വര്‍ സാന്നിധ്യം വര്‍ധിക്കും

Range Rover Sport
ജാഗ്വര്‍ ലാന്‍ഡ് റോവറിന്‍റെ ഇന്ത്യയിലെ അസംബ്ലി പ്ലാന്‍റ് പൂനെയിലാണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടനിലെ ലിവര്‍പൂള്‍ തുറമുഖത്തുനിന്ന് കയറ്റി അയയ്ക്കുന്ന കംപ്ലീറ്റ്ലി നോക്കഡ് ഡൗണ്‍ കിറ്റുകള്‍ കടല്‍ദൂരങ്ങള്‍ താണ്ടി പൂനെയില്‍ എത്തുന്നു. പൂനെയില്‍ നിന്ന് പുറത്തിറങ്ങുന്ന ലാന്‍ഡ് റോവറുകള്‍ മതിയായ അളവിലാണെന്ന് രത്തന്‍ ടാറ്റയ്ക്ക് അഭിപ്രായമില്ല. അങ്ങോരാണല്ലോ ലാന്‍ഡ് റോവറിന്‍റെ ഇന്നത്തെ ഉടമ.

നിലവില്‍ ഇന്ത്യയില്‍ വിപണിയില്‍ നിലനില്‍ക്കുന്ന "ലാന്‍ഡ് റോവര്‍ കമ്മി" വളരെ താമസിക്കാതെ പരിഹരിക്കുമെന്നാണ് രത്തന്‍ ടാറ്റ ഓഹരി ഉടമകളെ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ യൂണിറ്റുകള്‍ പൂനെയിലെ പ്ലാന്‍റില്‍ നിന്ന് പുറത്തിറക്കും.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മാത്രമാണ് ലാന്‍ഡ് റോവറിന് ഒരു ഇന്ത്യന്‍ പ്ലാന്‍റ് ലഭിച്ചത്. ലാന്‍ഡ് റോവര്‍ ഫ്രീലാന്‍സര്‍ 2 എന്ന എസ് യു വിയാണ് അവിടെ ഉല്‍പാദിപ്പിക്കുന്നത്.

ചൈനയിലും ലാന്‍ഡ് റോവര്‍ പ്ലാന്‍റ് തുറക്കുന്നുണ്ട്. റോവറിന്‍റെ ഒരു പ്രമുഖ മാര്‍ക്കറ്റായി ചൈന ഉടനെ മാറുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. എന്‍ജിന്‍ നിര്‍മാണത്തിനായി ടാറ്റയും ലാന്‍ഡ് റോവറും ചേര്‍ന്നൊരു പദ്ധതിക്ക് ടാറ്റ ശ്രമിക്കുന്നുണ്ട്. യു കെയിലും ഇന്ത്യയിലും ഇതിനായി പ്ലാന്‍റുകള്‍ സ്ഥാപിക്കും. ബദല്‍ ഇന്ധനമാര്‍ഗ്ഗങ്ങള്‍ ആരായുന്ന വന്‍ പദ്ധതികളും മനസ്സിലുണ്ട്. വാണിജ്യവാഹനങ്ങള്‍ ഇരുവരും ചേര്‍ന്ന് നിരത്തിലിറക്കുക എന്നത് അതിലൊന്നാണ്. ഇലക്ട്രിക് ഹൈബ്രിഡുകളില്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കും.

More from DriveSpark

Article Published On: Thursday, July 21, 2011, 11:06 [IST]
English summary
Tata today said the group's British firm Jaguar Land Rover is looking at increasing its assembly operations in India, besides planning to start assembling in China as well.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X