കേറ്റ് മിഡില്‍ടണിന്‍റെ കാര്‍ ലേലത്തിന്

Kate
കേറ്റ് മിഡില്‍ടണ്‍ പത്തുവര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തിന് വെച്ചു. ഇന്‍റര്‍നെറ്റ് വഴിയാണ് ലേലം നടക്കുക. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരുടെ അറിവിലേക്കായി പറയട്ടെ, മിനിമം ലേലത്തുക 20,000 പൗണ്ടാകുന്നു. ഒരു ബ്രിട്ടിഷ് പൗണ്ടെന്നാല്‍ 72.96850 ഇന്ത്യന്‍ ഉറുപ്പികയാകുന്നു.

വില്യം രാജകുമാരനുമൊത്തുള്ള നിരവധി പ്രണയകേളികള്‍ നടന്നത് ഈ കാറില്‍ വെച്ചാണെന്ന് പാപ്പരാസികള്‍ മെനക്കെട്ടു പിടിച്ച ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഹാ! കേറ്റ്, നിങ്ങളുടെ പ്രണയം ലേല ഉരുപ്പടിയാകുന്നു!

കരിനീലനിറമുള്ള ഫോക്സ്‍വാഗണ്‍ ഗോള്‍ഫ് കാര്‍ പത്തുവര്‍ഷം മുമ്പ് കേറ്റ് മിഡില്‍ടണ്ണില്‍ നിന്ന് വാങ്ങിയത് ഒരു സാധാരണ യൂസ്ഡ് കാര്‍ വിലയ്ക്കാണ്. അന്ന് കേറ്റ് ഒരു സാധാരണ നഗരസുന്ദരി മാത്രം. ഇന്ന് കേറ്റിനെ തേടിയെത്തിയ സൗഭാഗ്യം കാറുടമ സോണി ബ്രാസില്‍ എന്ന ആള്‍ഡര്‍മാസ്റ്റണ്‍കാരനും തരക്കേടില്ലാത്ത ഒരു സൗഭാഗ്യം നേടിക്കൊടുത്തിരിക്കുന്നു.

കാര്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് വീടുവെയ്ക്കാനുള്ള നിക്ഷേപം നടത്താം എന്നാണ് സോണി കരുതുന്നത്. രേഖകളില്‍ കാണിച്ചിരിക്കുന്നത് കാതറിന്‍ മിഡില്‍ടണ്‍ ആണ് ഗോള്‍ഫിന്‍റെ ആദ്യ ഉടമ എന്നാണ്. പിന്നീട് കാര്‍ തന്‍റെ സഹോദരന് കൈമാറി. അവിടെ നിന്നാണ് സോണി ബ്രാസിലിന്‍റെ സഹോദരന്‍ അല്‍ ബ്രസീലിന് കാര്‍ കൈമറിഞ്ഞു കിട്ടുന്നത്.

തനിക്ക് 21 വയസ്സ് പ്രായമുള്ളപ്പോള്‍ മുതലാണ് സോണി ഈ കാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് 1390 സിസിയാണ് ഗോള്‍ഫിന്‍റെ എന്‍ജിന്‍ ശേഷി. പത്തുവര്‍ഷക്കാലം സോണിയത് ഓടിച്ചു നടന്നു. പെട്ടെന്നൊരു ദിവസം തന്‍റെ കാര്‍ ചരിത്രമാകാന്‍ പോകുന്നതായി അദ്ദേഹം മാധ്യമങ്ങളിലൂടെ മനസ്സിലാക്കി. ചരിത്രത്തെ വിറ്റാല്‍ തനിക്ക് വീടുവെക്കാനുള്ള തുക കിട്ടും എന്ന് അദ്ദേഹം പിന്നീട് മനസ്സിലാക്കി.

ഏതാണ്ട് 40,000ത്തോളം പേര്‍ ലേല ഉരുപ്പടി ഓണ്‍ലൈനായി വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈ 24-നു മുമ്പ് ലേലം പൂര്‍ത്തിയാക്കി കച്ചവടം ഉറപ്പിക്കും.

More from DriveSpark

Article Published On: Saturday, July 23, 2011, 15:49 [IST]
English summary
was owned by Kate Middleton (now the Duchess of Cambridge) is on sale online. The blue compact Volkswagen Golf is being auctioned on eBay. The car was frequently seen in photographs while Kate was being courted by Prince William
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X