പുത്തന്‍ ഷെവര്‍ലെ ക്രൂസ് ഉടന്‍

ഇന്ത്യന്‍ വിപണിയില്‍ ഷെവര്‍ലെ ക്രൂസ് കടന്നു വന്നതിനു ശേഷം കാര്യമായ മാറ്റങ്ങളൊന്നും കാറിന് വരുത്തിയിട്ടില്ല. സെഡാന്‍ സെഗ്മെന്‍റിലാണെങ്കില്‍ കാര്യപ്പെട്ട മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു കാലത്തിനിടയ്ക്ക് സംഭവിച്ചത്. കടുത്ത മാത്സരം വിപണിയില്‍ ഉരുത്തിരിഞ്ഞിരിക്കുന്നു. അത്യാധുനിക സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഫേസ്‍ലിഫ്റ്റുകള്‍ പുറത്തിറക്കേണ്ടത് വിപണിയിലെ പിഴപ്പിന് ആവശ്യമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ക്രൂസിന്‍റെ ഫേസ്‍ലിഫ്റ്റ് കടന്നുവരുന്നത്.
ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും വന്‍ മാറ്റങ്ങള്‍ പുതിയ ക്രൂസ്സിലുണ്ടാകും. ചെറിയ ചെറിയ മാറ്റങ്ങള്‍ ഇടയ്ക്കിടെ വരുത്തി കാറില്‍ സമകാലിക പ്രവണതകള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ഷെവര്‍ലെ ശ്രദ്ധിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ഇന്‍റീരിയറില്‍ വരുത്തേണ്ട മാറ്റം വളരെ പരിമിതമാണെന്നു പറയാം. മറ്റൊരു പ്രധാന പ്രശ്നം സ്ഥലപരമാണ്. വാഹന ഉപയോക്താക്കള്‍, പെരുമാറാന്‍ കൂടുതല്‍ സ്ഥലമുള്ള കാറുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സാഹചര്യം കണക്കിലെടുത്ത് ക്രൂസിന്‍റെ ഇടുങ്ങിയ ലെഗ്റൂം ഒന്നു വികസിപ്പിക്കാന്‍ ഷെവര്‍ലെ ശ്രമിക്കും.
സുപ്രധാനമായ മാറ്റം വരുന്നത് ബോണറ്റിനകത്താണ്. യൂറോ 5 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 2 ലിറ്റര്‍ എന്‍ജിന്‍ പുതുതായി അവിടെ സ്ഥാനം പിടിക്കും. പരമാവധി 163 കുതിരശക്തിയും 360 എന്‍ എം ടോര്‍ക്കും ഇവന്‍ പ്രദാനം ചെയ്യും. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ പടക്കുതിരയ്ക്ക് 8.5 സെക്കന്‍ഡുകള്‍ മാത്രമേ വേണ്ടൂ എന്നുമറിയുക. 2011 അവസാനത്തോടെ കാര്‍ നിരത്തിലെത്തും എന്നാണ് പ്രതീക്ഷ.
നിലവില്‍ ക്രൂസിന്‍റെ വില 12,19,153 രൂപയാണ്. നിരത്തിലിറങ്ങുമ്പോള്‍ ഇത് 15,02,772 രൂപയിലെത്തും.
സൗന്ദര്യശാസ്തരപരമായ കാരണങ്ങള്‍ ക്രൂസിന് സെഗ്മെന്‍റില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ നല്‍കുന്നുണ്ട്. ക്രൂദ്ധമായ മുഖഭാവമാണ് അതില്‍ പ്രധാനം. ഇത്തരം മുഖമുള്ള കാറുകള്‍ സെഗ്മെന്‍റില്‍ കുറവാണെന്ന് പറയാം.


Click it and Unblock the Notifications








