മാരുതി ഉല്‍പാദനം 17.5 ലക്ഷമാകും

മാരുതിയുടെ മുഖമുദ്രയായിരുന്ന 800-ന് ഒരു പിന്‍ഗാമിയെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകളുടെ കൂടി ഭാഗമാണ് പുതിയ പ്ലാന്‍റ്. ഔദ്യേഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും മാരുതി 800-ന്‍റെ പുതിയ ചില രൂപങ്ങള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ കണ്ടെത്തിയവരുണ്ട്. ഇത്യ വ്യക്തമാക്കുന്നത് 800-ന് ഒരു പിന്‍ഗാമി അടുത്തു തന്നെ പ്രതീക്ഷിക്കാമെന്നാണ്. പുതിയ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം രണ്ടു വര്‍ഷത്തിനകം തന്നെ ആരംഭിക്കുമെന്നതില്‍ നിന്ന് പുതിയ 800-ന്‍റെ വരവ് എന്നായിരിക്കുമെന്നും ഊഹിക്കാം.
ആര്‍ക്കും ഇന്നേവരെ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നാനോയുടെ സാമ്രാജ്യത്തെ ലക്ഷ്യം വെച്ചായിരിക്കും മാരുതിയുടെ പുതിയ 800 എത്തുക.
ഇതു കൂടാതെ മാരുതിയുടെ പുതിയ സ്വിഫ്റ്റ് അടുത്ത മാസം 17-ന് നിരത്തില്‍ ഇറങ്ങാനിരിക്കയാണ്. സ്വിഫ്റ്റ് വീണ്ടും ഒരു തരംഗം സൃഷ്ടിക്കുകയാണെങ്കില്‍ സ്വിഫ്റ്റ് ഡിസൈറിന്‍റെ ഫേസ്‍ലിഫ്റ്റ് ആവശ്യമായി വരും, അധികം താമസിക്കാതെ തന്നെ. ഇതെല്ലാം മുന്നില്‍ക്കണ്ടുള്ള നീക്കമാണ് പുതിയ പ്ലാന്‍റിനു പിന്നിലുള്ളത്.


Click it and Unblock the Notifications








