ഫോക്സ്‍വാഗന്‍ ഫേറ്റണ്‍ 25 ലക്ഷം കിഴിവില്‍!!!

ബി എം ഡബ്ലിയു 7 സീരീസ്, മോഴ്സിഡസ് എസ് ക്ലാസ്, ഓഡി എ8 എന്നിവയുമായി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റുമുട്ടുന്ന ഫോക്സ്‍വാഗണ്‍ ഫേറ്റണിന്‍ ഇപ്പോഴത്തെ വിപണിവില 77 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം നിരത്തിലിറങ്ങിയ ഫേറ്റണ്‍ കാറിനെ ഏറ്റെടുക്കാന്‍ പക്ഷെ അധികമാരും മുന്നോട്ടു വന്നില്ല. 18 മാസം കൊണ്ട് വെറും 53 യൂണിറ്റുകളാണ് വിറ്റുപോയത്.
ഡിസ്കൗണ്ട് പ്രഖ്യാപിച്ചെങ്കിലും കാര്‍ ഡെലിവറി നടക്കാന്‍ ഒരു മാസമെങ്കില്‍ പിടിക്കുമെന്ന് ഫോക്സ്‍വാഗണ്‍ ഡീലര്‍മാര്‍ അറിയിക്കുന്നു. നിലവില്‍ സ്റ്റോക്ക് പരിമിതമാണെന്നതാണ് കാരണം.
2002-ലാണ് ഫോക്സ്‍വാഗ്ണ്‍ ഫേറ്റണ്‍ രംഗത്തുവരുന്നത്. 20,000 കാറുകള്‍ വര്‍ഷാവര്‍ഷം നിരത്തിലിറക്കാന്‍ ഫോക്സ്‍വാഗണ്‍ പ്ലാന്‍റിന് ശേഷിയുണ്ടെങ്കിലും ഡിമാന്‍റ് കമ്മി മൂലം മൂന്നിലൊന്ന് ഉല്‍പാദനം മാത്രമേ നടക്കുന്നുള്ളൂ.
നടപ്പ് സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ രാജ്യത്തിന്‍റെ കാര്‍ വില്‍പന വളര്‍ച്ച 9 ശതമാനം കണ്ട് താഴേക്കു വന്നു. കാര്‍ വിപണി വന്‍വളര്‍ച്ച പ്രകടമാക്കിയ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഇത് വിപണിക്ക് ആദ്യത്തെ തിരിച്ചടിയാണ്. പെട്രോള്‍ വിലവര്‍ധന, റിസര്‍വ് ബാങ്ക് നയങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ നിലവിലെ മാന്ദ്യത്തിന് കാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്.
മാന്ദ്യത്തെതുടര്‍ന്ന് നിരവധി കമ്പനികള്‍ ഡിസ്കൗണ്ടുമായി രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഹോണ്ട അതിന്‍റെ ജാസ് മോഡലുകള്‍ക്ക് 1.7 ലക്ഷം ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്. മൂന്നര ലക്ഷം വിലയുള്ള മാരുതി എ സ്റ്റാറിന് 60,000 രൂപ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരുന്നു. വാഗണ്‍ ആറിന് 50,000 ആണ് ഡിസ്കൗണ്ടെങ്കില്‍ എസ്റ്റില്ലോയ്ക്ക് 65,000-വും ആള്‍ട്ടോയ്ക്ക് 39,500-ഉം ആണ് കിഴിവ് പ്രഖ്യാപിച്ചത്. സ്കോഡയുടെ ഫാബിയയ്ക്ക് 50,000-വും ഫിയറ്റ് പൂന്തോയ്ക്ക് 95,000-വും ഡിസ്കൗണ്ട് പ്രഖ്യാപിച്ചു.


Click it and Unblock the Notifications








