കാര്‍ മേഖലയ്ക്ക് വീണ്ടും റിപ്പോ കൊണ്ട് അടി

ഇപ്പോള്‍ ബ്രിട്ടണിലുള്ള ധനമന്ത്രി പ്രണബ് മുഖര്‍ജി തിരിച്ചെത്തിയാലുടന്‍ എക്സൈസ് നികുതിയുടെ കാര്യത്തില്‍ തീരുമാനം വരുമെന്ന് അറിയുന്നു. എന്നാല്‍ നികുതി വര്‍ധന നിലവില്‍ വന്നാല്‍ മേഖലയ്ക്കത് വന്‍ തിരിട്ടിയാകുമെന്നതിനാല്‍ തീരുമാനം വളരെ എളുപ്പമാകില്ല എന്നാണ് വിദഗ്ധമതം. ഈ വര്‍ഷത്തെ ബജറ്റില്‍ നികുതി പരിഷ്കരണം ഉണ്ടായിട്ടില്ല എന്ന പ്രശ്നമാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ ഉയര്‍ത്തുന്നത്. കാര്‍ മേഖലയില്‍ നിന്നുള്ള ആശങ്കകള്‍ കണക്കിലെടുത്ത് മറ്റ് ചില നിര്‍ദ്ദേശങ്ങള്‍ കൂടി മന്ത്രാലയം ആലോചിക്കുന്നുണ്ട്. പ്രീമിയം ഡീസല്‍ കാറുകള്‍ക്ക് മാത്രമായി നികുതി വര്‍ധന വരുത്തുക എന്നതാണത്.
പല ഘട്ടങ്ങളിലായി റിപ്പോ നിരക്കുയര്‍ത്തല്‍ വന്നതിനാല്‍ ഓട്ടോ ലോണുകള്‍ക്ക് നിലവില്‍തന്നെ ഉയര്‍ന്ന പലിശ നിരക്കാണുള്ളത്. ഇത് ഇനിയും കൂട്ടുന്ന നടപടി കാര്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും. സാമ്പത്തിക വളര്‍ച്ച ഉറപ്പു വരുത്തുമ്പോള്‍ കാര്‍ മേഖല മാത്രം മുരടിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്ന് കാര്‍ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇനിയധികം സമ്മര്‍ദ്ദം താങ്ങാനുള്ള ശേഷി വളര്‍ച്ചയുടെ ചില ഘട്ടങ്ങള്‍ മാത്രം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ കാര്‍ വിപണിക്കില്ലെന്ന് ജനറല്‍ മോട്ടോഴ്സ് ഇന്ത്യ വൈസ് പ്രസിഡന്‍റ് പി ബാലേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications








