ഫോഴ്സിന്‍റെ എം പി വി

2012-ല്‍ പുതിയ എം പി വി വിപണിയില്‍ വരും. ഇതിനായി മധ്യപ്രദേശില്‍ പുതിയ പ്ലാന്‍റ് സ്ഥാപിക്കും.
പുതിയ പ്ലാന്‍റ് സ്ഥാപിക്കുവാന്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്പനി അറിയിക്കുന്നു. ജര്‍മന്‍ ഓട്ടോ ഭീമന്‍ ഡെയിംലറാണ് എം പി വിയുടെ സാങ്കേതികത പ്രദാനം ചെയ്യുന്നത്. ഇതിനായുള്ള ലൈസന്‍സിംഗ് കരാറില്‍ ഒപ്പു വെച്ചതായി ബോംബെ ഓഹരി വിപണിയില്‍ നല്‍കിയ ഫയലിംഗില്‍ ഫോഴ്സ് അറിയിച്ചു.
പിതാംപൂരില്‍ പ്ലാന്‍റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ 24,000 യൂണിറ്റുകള്‍ വര്‍ഷത്തില്‍ പുറത്തിറങ്ങും.


Click it and Unblock the Notifications








