പുത്തന്‍ മാരുതി 800 ഉടന്‍!

മാരുതിയുടെ രണ്ടാം വരവിനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. അവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മാരുതി 800 ഉടന്‍ തന്നെ ഭാരതമണ്ണില്‍ അവതരിക്കും.
പുത്തന്‍ 800-ന്‍റെ റോഡ് ടെസ്റ്റുകളുടെ ചിത്രങ്ങള്‍ ചില ചാരക്കാമറകള്‍ കണ്ടെത്തിയത് ഇന്‍റര്‍നെറ്റില്‍ പരക്കുന്നുണ്ട്. 796 സിസിയുടെ 3 സിലിണ്ടര്‍ എന്‍ജിന്‍ തന്നെയായിരിക്കും മാരുതിയുടെ പുതിയ പതിപ്പിനും ഉണ്ടായിരിക്കുക എന്നാണറിയുന്നത്. കരിമ്പുക നിയന്ത്രണത്തിനായുള്ള അനിവാര്യമായ മാറ്റങ്ങള്‍ എന്‍ജിനില്‍ ഉണ്ടായിരിക്കും എന്നു മാത്രം.
ഈ സെഗ്മെന്‍റില്‍ മത്സരം വര്‍ധിക്കുവാന്‍ പോകുന്നതിന്‍റെ സൂചനകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഹ്യൂണ്ടായ് മോട്ടോഴ്സ് ഒരു 800 സിസി കാര്‍ നിരത്തിലിറക്കാന്‍ തയ്യാറെടുക്കുകയാണ്. നാനോയ്ക്ക് കടുത്ത ഭീഷണി തന്നെയാണ് മാരുതിയുടെ വരവ് സമ്മാനിക്കുക.
നാനോയുടെ വില ആദ്യത്തേതിലും ഉയര്‍ന്നു കഴിഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചു. നാനോ ആഡംബര പതിപ്പിന് ഇപ്പോള്‍ 2 ലക്ഷത്തിലധികം വില വരുന്നുണ്ട്. 800-ന് രണ്ടു ലക്ഷത്തിന്‍റെ പരിധിയില്‍ വില കാണാനാണ് സാധ്യത.
മാരുതി സുസുക്കി തങ്ങളുടെ ഉല്‍പാദനം പതിനേഴര ലക്ഷമാക്കി ഉയര്‍ത്താന്‍ പോകുന്നതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇത് രണ്ടു വര്‍ഷത്തെ ടാര്‍ഗറ്റാണ്. ഇതുമായി കൂട്ടിവായിച്ചാല്‍ മാരുതി 'എപ്പ എറങ്ങി എന്ന് ചോദിച്ചാ മതി!'


Click it and Unblock the Notifications








