എട്ട് ലക്ഷത്തിന്‍റെ കാര്‍ സ്പാ!

കാര്‍ വാഷ് എന്നു പറഞ്ഞാല്‍ സോപ്പുവെള്ളം കലക്കി ഒഴിക്കുന്ന ആ പ്രയോഗമാണ് ആദ്യം മനസ്സിലെത്തുക. ഈയിടെയായി ആവി കൊണ്ടുള്ള പ്രയോഗങ്ങളും നമ്മുടെ നാട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ കാര്‍ വാഷ് എന്നു പറഞ്ഞാല്‍ നമ്മളീ കണ്ടതൊന്നുമല്ല. നാനോ കാര്‍ കഴുകുന്ന പോലെ ഫെരാരി കഴുകാന്‍ ആരാണ് തയ്യാറാവുക? 501 ബാര്‍ സോപ്പുകൊണ്ടുള്ള ആ പ്രയോഗം ഫെരാരിയുടെ മേല്‍ നടക്കില്ല.

ദുബായ് ആസ്ഥാനമായ മോണ്‍സാ അള്‍ട്ടിമേറ്റ് ഡീറ്റെയ്ലിംഗ് ആന്‍റ് പ്രൊട്ടക്ഷന്‍ എന്ന കാര്‍ വാഷ് കമ്പനി ആഡംബരക്കാരറുകള്‍ കഴുകുന്നത് മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെയാണ്. ഇതിനായി ഉയര്‍ന്ന സാങ്കേതികതയും വിലയേറിയ കാര്‍ വാഷ് തൈലങ്ങളും ഉപയോഗിക്കുന്നു. 10,000 പൗണ്ട് വിലയാണ് ഒറ്റത്തവണ കാര്‍ കഴുകുന്നതിന് ഇവര്‍ ഈടാക്കുന്നതെന്ന് ലണ്ടനില്‍ നിന്ന് മെയില്‍ ഓണ്‍‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനായിരം പൗണ്ട് ചെലവാക്കിയാല്‍ നമ്മിടെ നാട്ടില്‍ ഏതാണ്ട് ഏഴ് നാനോ കാറുകള്‍ വാങ്ങാനാവും.

നാനോ സാങ്കേതികതയാണ് കാര്‍ കഴുകുന്നതിന് ഉപയോഗിക്കുന്നത്. വെള്ളം തനിച്ച് ഉപയോഗിക്കുന്നില്ല. വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ചില മിനറലുകള്‍ അത്യന്തം അപകടകാരികളാണെന്ന് കമ്പനി അറിയിക്കുന്നു. അവ കാര്‍ പെയിന്‍റിന്‍റെ ഭംഗി കെടുത്തിക്കളയും. വെള്ളം, താപം, മര്‍ദ്ദം എന്നീ സംഗതികളുടെ ഒരു അപൂര്‍വ്വ മിശ്രിതമാണ് കാര്‍ കഴുകലിന് ഉപയോഗിക്കുന്നത്.

കാര്‍ കഴുകുന്നതിന് വിദഗ്ധ തൊഴിലാളികളെയാണ് കമ്പനി തയ്യാര്‍ ചെയ്ത് നിര്‍ത്തിയിരിക്കുന്നത്. ആറു മാസത്തോളം ഓരോരുത്തര്‍ക്കും ട്രെയിനിംഗ് നല്‍കുന്നു. അവര്‍ ഉപയോഗിക്കുന്ന ഓരോ ഉപകരണത്തിനുമൊപ്പം ഭൂതക്കണ്ണാടികള്‍ ഘടിപ്പിച്ചിട്ടുണ്ട്. അഴുക്കിന്‍റെ ഒരു തരിപോലും കാറില്‍ അവശേഷിക്കാതിരിക്കാന്‍ ഇത് സഹായിക്കുന്നു.

More from DriveSpark

Article Published On: Tuesday, July 26, 2011, 17:22 [IST]
English summary
Car owners can treat their Ferrari, Lamorghinis and Aston Martins to ultimate all-star treatment - a £10,000 'car spa' which is the world's most expensive car wash. The Dubai based car wash, named Monza Ultimate Detailing and Protection, is particularly popular with car loving people for this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X