രണ്ടാമത്തെ ഫോര്‍ഡ് പ്ലാന്‍റ് ഗുജറാത്തില്‍

അമേരിക്കന്‍ കാര്‍ കമ്പനിയായ ഫോര്‍ഡിന് നിലവില്‍ ചെന്നൈയില്‍ പ്ലാന്‍റുണ്ട്. ഗുജറാത്തില്‍ 400 ഏക്കര്‍ സ്ഥലമാണ് ഫോര്‍ഡ് പ്ലാന്‍റിനായി ആവശ്യപ്പെട്ടിരുന്നത്. ഏതാണ് 5,000 കോടി രൂപയുടെ നിക്ഷേപം ഈ പ്ലാന്‍റിന് ഉണ്ടായിരിക്കും.
സാനന്ദില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ഫോര്‍ഡ് ഇന്ത്യ അറിയിച്ചു. നടപ്പ് ദശകത്തിന്‍റെ പകുതിയോടെ എട്ട് പുതിയ മോഡലുകള്‍ നിരത്തില്‍ ഇറക്കാനാണ് ഫോര്‍ഡ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി ചെന്നൈയിലെ പ്ലാന്‍റ് വികസിപ്പിക്കാനും ഫോര്‍ഡ് ഒരുങ്ങുകയാണ്. ചെന്നൈ പ്ലാന്‍റില്‍ 50 കോടി ഡോളറിന്‍റെ നിക്ഷേപമാണ് ഇതുവരെ ഫോര്‍ഡ് നടത്തിയിട്ടുള്ളത്. രണ്ട് ലക്ഷം യൂണിറ്റുകള്‍ ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുന്നു. ഇതോടൊപ്പം രണ്ടര ലക്ഷം യൂണിറ്റ് ഉല്‍പാദന ശേഷിയുള്ള ഒരു എന്‍ജിന്‍ പ്ലാന്‍റും ഫോര്‍ഡിനുണ്ട്.


Click it and Unblock the Notifications








