ടയറുകള്‍ തേയുമ്പോള്‍ എന്ത് സംഭവിക്കുന്നു?

tire
എന്തെല്ലാം മുകളില്‍ വെച്ചു കെട്ടിയിട്ടും കാര്യമില്ല. റോഡില്‍ തൊട്ടുനില്‍ക്കുന്ന ടയര്‍ നന്നായില്ലെങ്കില്‍. എല്ലാം നന്നായി പരിപാലിക്കാന്‍ ശ്രമിക്കുമ്പോഴും ടയറിനോടൊരു ചിറ്റമ്മനയം കാത്തു സൂക്ഷിക്കാന്‍ ചിലര്‍ ശ്രദ്ധിക്കാറുണ്ട്. ടയര്‍ തേഞ്ഞുതേഞ്ഞ് ഐശ്വര്യാറായിയുടെ മുഖസൗന്ദര്യം കണ്ടെടുത്താലും സ്റ്റിക്കര്‍ മാറ്റിയൊട്ടിക്കാന്‍ കാണിക്കുന്ന ഉത്സാഹം പോലും അവര്‍ ടയര്‍ മാറ്റാന്‍ കാണിക്കാറില്ല. ഈ ലേഖനത്തിലൂടെ അത്തരക്കാരെ ഒന്ന് ഉദ്ബോധിപ്പിച്ച് നേര്‍വഴിക്ക് കൊണ്ടുവരാം എന്നാണ് ഉദ്ദേശ്യം. ടയര്‍ പരിപാലനം സംബന്ധിച്ച ചില ടിപ്പുകളാണ് താഴെ നല്‍കിയിരിക്കുന്നത്.

(1)
ടയറിനകത്തെ മര്‍ദ്ദം ഇന്ധനക്ഷമതയെ വലിയ തോതില്‍ ബാധിക്കുന്ന കാര്യമാണെന്നറിയാമല്ലോ. മര്‍ദ്ദം കൂടാതെയും കുറയാതെയും നിലനിര്‍ത്തുക എന്നത് ഏറ്റവും പ്രധാനമാണ്. നിങ്ങളുടെ കാര്‍ ടയറിന് എത്ര മര്‍ദ്ദം വേണമെന്നത് ഓണേഴ്സ് മാന്വലിനകത്ത് കണ്ടെത്താവുന്നതാണ്. ഏറെ യാത്ര ചെയ്ത് ടയറുകള്‍ ചൂടായി നില്‍ക്കുന്ന സമയത്ത് മര്‍ദ്ദം അളക്കാതിരിക്കുക.

(2) ടയറുകള്‍ ഇടയ്ക്കിടെ ഒന്നു പരിശോധിക്കാന്‍ സമയം കണ്ടെത്തുക. അമിതമായ നിലയില്‍ ടയറുകള്‍ തേയുന്നത് തെറ്റായ അളവിലുള്ള മര്‍ദ്ദം മൂലമാകാം. ടയറില്‍ വിള്ളലുകളും മറ്റും കണ്ടെത്തിയാല്‍ അത് ഗൗരവത്തിലെടുക്കുക. അന്യവസ്തുക്കളുടെ സാന്നിധ്യം ഉണ്ടെന്നും ടയര്‍ ഉടനെ പഞ്ചറാകാന്‍ പോകുന്നു എന്നുമാണ് അത്തരം വിള്ളലുകളുടെ സ്വാഭാവിക അര്‍ത്ഥം.

(3)
ടയറിന്‍റെ ഡസ്റ്റ് കാപ് ഇടയ്ക്ക് മാറ്റുവാന്‍ ശ്രദ്ധ വെക്കണം. വാല്‍വുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമത്രെ.

(4) ഗട്ടറുകള്‍ കണ്ടാല്‍ ചെളിവെള്ളം കണ്ട കുട്ടികളെ പോലെയാണ് ചില ഡ്രൈവര്‍മാര്‍. അതിലൊന്ന് കയറിയിറങ്ങിയേ പോകൂ. ഇത് ടയറിന് അത്യന്തം അനാരോഗ്യകരമാണ്. കാറിന്‍റെ അലൈന്‍മെന്‍റ് തെറ്റിക്കാനും അലോയ് വീലുകളുടെ പണി തീര്‍ക്കാനും മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.

(5) 8,000 കിലോ മീറ്റര്‍ പൂര്‍ത്തിയാക്കുമ്പോള്‍ അല്ലെങ്കില്‍ ഓണേഴ്സ് മാന്വലില്‍ പറഞ്ഞിട്ടുള്ള പരിധി പിന്നിടുമ്പോള്‍ ടയറുകള്‍ റൊട്ടേറ്റ് ചെയ്ത് സ്ഥിരതയും കൃത്യതയും ഉറപ്പാക്കുക. ഡ്രൈവിംഗിനിടെ കൂടുതല്‍ മര്‍ദ്ദം ചെല്ലുന്നതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടെത്തുക മുന്‍ വീലുകളിലാണ്.

(6) കാര്‍ സൂക്ഷിക്കുന്നത് പരമാവധി ഗാരേജില്‍ തന്നെയാക്കുക. കാലാവസ്ഥയുടെ കഠിനതകള്‍ ടയറുകളെ ബാധിക്കുന്നത് ഒഴിവാക്കാനാകും.

(7) ടയറുകളുടെ ബാലന്‍സ് കൃത്യമായി നിലനിര്‍ത്തിക്കൊണ്ടു പോയില്ലെങ്കില്‍ വണ്ടിയുടെ മറ്റ് ഭാഗങ്ങള്‍ക്കും അത് ഹാനികരമാണ്.

(8) ടയറുകള്‍ക്ക് താങ്ങാവുന്നതിലധികം ലോ‍ഡ് എടുപ്പിക്കാതിരിക്കുക.

(9) ടയറിനെ ചൂടാക്കാതിരിക്കാന്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. അമിതമായ ഭാരവും അമിത വേഗതയുമെല്ലാം ടയറിനെ ചൂടാക്കുന്ന ഘടകങ്ങളാണ്. മിതത്വം പാലിക്കാന്‍ ശ്രമിക്കുക.

(10) ടയറുകള്‍ മാറ്റുമ്പോള്‍ ഒരുമിച്ച് മാറ്റുന്നതാണ് ഉചിതം. അതിന് സാധിക്കില്ലെങ്കില്‍ മുന്‍വീലുകളോ പിന്‍വീലുകളോ ഒരുമിച്ച് മാറ്റുക.

More from DriveSpark

Article Published On: Wednesday, July 27, 2011, 18:59 [IST]
English summary
Car tires are the only point of contact between a car and the road. Keeping them in good condition is vital for safe driving and getting the optimum performance of your car. The tips below can help you keep your car’s tires properly maintained and safe,
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X