മനെസര്‍ പ്ലാന്‍റില്‍ മിന്നല്‍ പണിമുടക്ക്

Statue
മനെസര്‍ പ്ലാന്‍റില്‍ വീണ്ടു സമരത്തിന്‍റെ അലയൊലികള്‍. മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികള്‍ ഇന്ന് ഒരു മണിക്കൂര്‍ നേരത്തേക്ക് മിന്നല്‍ പണിമുടക്ക് നടത്തി. 50 യൂണിറ്റുകളുടെ ഉല്‍പാദന നഷ്ടമാണ് ഇന്നുണ്ടായിരിക്കുന്നത്. നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്.

ഒരു സൂപ്പര്‍വൈസറെ കഴിഞ്ഞ ദിവസം നാല് തൊഴിലാളികല്‍ ചേര്‍ന്ന് ആക്രമിച്ചതിന്‍റെ ശിക്ഷാ നടപടിയായിട്ടാണ് അവരെ സസ്പെന്‍ഡ് ചെയ്തതെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ഇത്തവണ സമരത്തിലേര്‍പ്പെട്ട തൊഴിലാളികളുടെ എണ്ണം വളരെ കുറവായിരുന്നെന്നും മാരുതി അവകാശപ്പെട്ടു.

കഴിഞ്ഞ മാസം മനെസര്‍ പ്ലാന്‍റില്‍ നടന്ന 13 ദിവസത്തെ തൊഴിലാളി സമരം ദേശീയ ശ്രദ്ധ പിടിട്ടു പറ്റിയിരുന്നു. ഏതാണ് 16,000 യൂണിറ്റിന്‍റെ ഉല്‍പാദന നഷ്ടമാണ് അന്ന് കമ്പനിക്കുണ്ടായത്. ഇതിന്‍റെ പ്രത്യാഘാതങ്ങളില്‍ നിന്ന് കമ്പനി ഇനിയും മോചിക്കപ്പെട്ടിട്ടില്ല. മനെസര്‍ പ്ലാ‍ന്‍റിന് പ്രത്യേകമായി ഒരു തൊഴിലാളി യൂണിയന്‍ അനുവദിക്കണമെന്നായിരുന്നു അന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. അത് അനുവദിക്കുകയുണ്ടായില്ല.

മാരുതിയുടെ അംഗീകൃത തൊഴിലാളി യൂണിയന്‍ നടത്തുന്ന തെരഞ്ഞെടുപ്പില്‍ നിന്ന് മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികള്‍ മാറിനില്‍ക്കുമെന്ന് കമ്പനിയെ തൊഴിലാളികള്‍ അറിയിച്ചിരുന്നു.

More from DriveSpark

Article Published On: Thursday, July 28, 2011, 19:15 [IST]
English summary
Workers of Maruti Manesar plant went on a flash one hour strike during which they refused to work causing a production loss of 50 vehicles. The strike was in response to Maruti Suzuki suspending four workers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X