ബി എം ഡബ്ലിയു എക്സ് 3 ആഗസ്റ്റ് 25ന്

BMW X3
ബി എം ഡബ്ലിയു-വില്‍ നിന്നുള്ള ക്രോസ്സോവര്‍ എക്സ് 3 ആഗസ്റ്റ് 25-ന് ഇന്ത്യന്‍ വിപണിയിലെത്തും. ഓഡിയുടെ ക്യു 5, വരാനിരിക്കുന്ന മെഴ്സിഡസ് ബെന്‍സ് ജി എല്‍ കെ എന്നിവയാണ് എക്സ് 3-യോടേല്‍ക്കുന്ന ആഡംബര ക്രോസ്സോവറുകള്‍. ബി എം ഡബ്ലിയു ഇന്ത്യയുടെ ചെന്നൈ പ്ലാന്‍റിലായിരിക്കും ക്രോസ്സോവറുകളുടെ അസംബ്ലിംഗ് നടക്കുക. പൂര്‍ണമായും ഘടകഭാഗങ്ങളാക്കി ഇറക്കുമതി ചെയ്യുവാനാണ് പരിപാടി.

സി കെ ഡി മാര്‍ഗ്ഗേണ ഇന്ത്യയിലെത്തിച്ചാല്‍ പെട്രോള്‍ മോഡലിന് 41.2 ലക്ഷത്തിനും ഡീസലിന് 42.2 ലക്ഷത്തിനും വിപണിയില്‍ ലഭ്യമാക്കാന്‍ സാധിക്കും എന്നതാണ് ബി എം ഡബ്ലിയു കാണുന്ന നേട്ടം.

210 ബി എഛ് പി കുതിരശക്തിയും 246 ടോര്‍ക്കുമാണ് പെട്രോള്‍ വേരിയന്‍റിന് ഉണ്ടാവുക. 210 കിലോ മീറ്റര്‍ വരെ വേഗതയില്‍ പായാന്‍ പെട്രോള്‍ മോഡലിന്‍രെ 2.5 ലിറ്റര്‍ എന്‍ജിന് സാധിക്കും. 100 കി.മി വേഗത പിടിക്കാന്‍ 10ല്‍ താഴെ സെക്കന്‍ഡുകള്‍ മാത്രമേ എടുക്കുകയുള്ളൂ. ഇവനെ എക്സ് ഡ്രൈവ് 25ഐ എന്ന് പേരിട്ട് വിളിക്കുക.

ഡീസല്‍ വേരിയന്‍റിനെ എക്സ് ഡ്രൈവ് 20 ഡി എന്ന് വിളിക്കാം. 2 ലിറ്ററിന്‍റെ എന്‍ജിനാണ് ഇവനുള്ളത്. 180 ബി എഛ് പി ശക്തിയുള്ള ഡീസല്‍ എന്‍ജിന്‍ പരമാവധി 350 ടോര്‍ക്കും നല്‍കുന്നു. 200 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ശേഷിയുള്ള ഡീസല്‍ മോഡലിന് 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 10 സെക്കന്‍ഡില്‍ താഴെ സമയം മതിയാവും.

എന്‍ജിന്‍ ശേഷിയെ ചക്രങ്ങളിലെത്തിക്കാന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ് മിഷനുകള്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കും.

More from DriveSpark

Article Published On: Thursday, July 28, 2011, 17:11 [IST]
English summary
The BMW X3 will bow into India on the August 25th, ending months of wait for one of the hotly anticipated Crossover SUV that will take on the likes of the Audi Q5 and the upcoming Mercedes Benz GLK.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X