ഓഡി എ 6 ആഗസ്റ്റ് മൂന്നിന്

ഓഗസ്റ്റ് മൂന്നിന് നിരത്തിലെത്താന്‍ പാകത്തില്‍ ഔറംഗാബാദിലെ പ്ലാന്‍റില്‍ നിര്‍മാണ ജോലികള്‍ തകൃതിയാണ്. ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഔറംഗബാദിലെ അസംബ്ലിംഗ് പ്ലാന്‍റില്‍ വെച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. വര്‍ഷത്തില്‍ 2000 യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാന്‍ കഴിയും എന്നാണ് ഓഡിയുടെ പ്രതീക്ഷ.
2 ലിറ്റര്‍ ടിഡിഐ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് എ 6-നുള്ളത്. 177 കുതിരശക്തിയും 360 എന്‍ എം ടോര്‍ക്കും ഇവന്‍ നല്‍കുന്നു. 3.2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനും ഓഡിക്കുണ്ട്. ഡേടൈം റണ്ണിംഗ് ലൈറ്റുകളോടു കൂടിയ ഹെഡ്‍ലാമ്പുകളുമായാണ് എ 6 വരുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ആവശ്യമില്ലാത്തതെങ്കിലും ഇത്തരം ലാമ്പുകള്‍ ഘടിപ്പിച്ചാണ് ആഡംബര വാഹനങ്ങള്‍ ഇന്ന് നിരത്തില്‍ ഇറങ്ങുന്നത്.


Click it and Unblock the Notifications








