ടൊയോട്ട പെറ്റിട്ടും ലിവയ്ക്ക് ഡെലിവറിയില്ല!

Liva
കൊയ്ത്ത് കഴിഞ്ഞ പാടത്തിനും പെറ്റൊഴിഞ്ഞ വയറിനും സംതൃപ്തിയാണ്. കാറുകളുടെ കാര്യം പക്ഷെ അങ്ങനെയല്ല. പ്ലാന്‍റില്‍ നിന്ന് പുറത്തിറങ്ങിയാലും "ഡെലിവറി"ക്ക് ഇനിയും സമയമെടുക്കും. അത് നടത്തേണ്ടത് ഡീലര്‍മാരാണ്. ഇക്കാരണത്താല്‍ ടൊയോട്ട വലിയ അസംതൃപ്തിയിലാണ്. വിലക്കയറ്റത്തിന്‍റെ കാലത്ത് പെട്രോള്‍ കുഞ്ഞുങ്ങളെ പെറ്റാല്‍ ഇങ്ങനെയിരിക്കും!

ടൊയോട്ടയുടെ ലിവ ഹാച്ച്ബാക്കിന് തണുത്ത പ്രതികരണമാണ് വിപണിയില്‍ ലഭിക്കുന്നത്. പുറത്തിറക്കി അ‍ഞ്ചാഴ്ച പിന്നിട്ടിട്ടും 4,000 ബുക്കിംഗുകള്‍ മാത്രമേ ലിവയ്ക്ക് ലഭിച്ചുള്ളൂ.

പെട്രോള്‍ വിലവര്‍ധനയാണ് ലിവയ്ക്ക് കാര്യമായ സ്വീകരണം ലഭിക്കാത്തതിന് കാരണം. ലിവ പെട്രോള്‍ മോഡല്‍ മാത്രമാണ് ഇപ്പോള്‍ വിപണിയിലുള്ളത്. റിസര്‍വ് ബാങ്കിന്‍റെ സാമ്പത്തിക നയങ്ങളും മറ്റും മൂലം കാര്‍ മേഖലയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും ലിവയുടെ ദുര്യോഗത്തിന് ആക്കം കൂട്ടി.

ലിവയെ നിരത്തിലിറക്കുമ്പോള്‍ ടൊയോട്ടയ്ക്കുണ്ടായിരുന്ന ഏക പ്രതീക്ഷ നഗരങ്ങളായിരുന്നു. 2,500 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യാത്ത നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ മോഡലാണ് നല്ലതെന്ന് ടൊയോട്ട ലോഞ്ചിംഗ് വേളയില്‍ അറിയക്കുകയും ചെയ്തിരുന്നു. അതൊന്നും പക്ഷെ ഏറ്റ ലക്ഷണം കാണാനില്ല.

ലിവയുടെ പ്രധാന എതിരാളികളില്‍ ഒന്നായ ബിറ്റിന് കഴിഞ്ഞ ദിവസങ്ങളില്‍ ഡീസല്‍ വേരിയന്‍റ് വന്നു.

ടൊയോട്ട ഇന്നോവയുടെ പുതിയ മോഡല്‍ നിരത്തിലെത്തിക്കാനുള്ള നടപടികളിലാണ് ഇപ്പോള്‍ കമ്പനി മുഴുകിയിരിക്കുന്നത്. 2012-ല്‍ പുത്തന്‍ ഇന്നോവ പുറത്തിറങ്ങും. ഇന്നോവയ്ക്ക നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകരണം തുടര്‍ന്നും നിലനിര്‍ത്തുക എന്നതാണ് കമ്പനിയുടെ നയം.

Article Published On: Friday, July 29, 2011, 14:51 [IST]
English summary
Toyota Motors recently launched their hatchback Toyota Etios Liva in the market. This new car was not able to get an overwhelming response as expected by the company. The new hatchback so far has been able to rope in only 4,000 bookings since its launch, about 5 weeks ago.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X