ലോഗനില്‍ നിന്നുള്ള വെരിറ്റോ ദൂരം

ഈ ആത്മവിശ്വാസം കൊണ്ട് മാത്രമല്ല രണ്ട് പുതിയ വേരിയന്‍രുകള്‍ കൂടി പുറത്തിറക്കാന്‍ മഹീന്ദ്ര തീരുമാനിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ വെരിറ്റോയ്ക്ക് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം വെരിറ്റോ 1,510 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 563 മോഡലുകളുടെ വില്‍പന മാത്രമേ നടന്നിരുന്നുള്ളൂ. ആഭ്യന്തര സി സെഗ്മെന്‍റ് വിപണിയില്‍ 5 ശതമാനം വിപണി ഓഹരി ഇതുവഴി മഹീന്ദ്ര പിടിച്ചെടുക്കുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തന്നെ പുതിയ മോഡലുകള്‍ റോഡിലിറങ്ങുമെന്നാണ് അറിയുന്നത്. ഒരെണ്ണം നിലവിലെ വെരിറ്റോയുടെ ഫേസ്‍ലിഫ്റ്റ് ആയിരിക്കും. മറ്റൊന്ന് ഒരു ചെറുകാറും. നിലവില്‍ ഉപയോഗിച്ചു വരുന്ന റെനോ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ മോഡലുകള്‍ക്കും ഉപയോഗിക്കുക. കൂടുതല്‍ സവിശേഷതകള്‍ പറയാറായിട്ടില്ല.
വെരിറ്റോയുടെ ശക്തികേന്ദ്രങ്ങളായി ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങള്‍ മാറിയിതായി മഹീന്ദ്ര പറയുന്നു. തമിഴ്‍നാട് വെരിറ്റോയെ അകമഴിഞ്ഞ് സ്വീകരിച്ചു കഴിഞ്ഞു.


Click it and Unblock the Notifications








