ഹോണ്ട സിവിക് ഒന്‍പതാം തലമുറ

Civic
ഹോണ്ട സിവിക്കിന്‍റെ വിജയഗാഥ ഒന്‍പതാം തലമുറയിലേക്ക് കടക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. സെപ്തംബര്‍ മാസത്തില്‍ നടക്കാനിരിക്കുന്ന ഫ്രാങ്കഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ സിവിക്കിന്‍റെ ഒന്‍പതാം തലമുറ അവതാരം കൊള്ളും. പുതിയ സിവിക്കിന്‍റെ ചിത്രങ്ങള്‍ ഹോണ്ട പുറത്തുവിട്ടു കഴിഞ്ഞു.

1972-ലാണ് ഹോണ്ട സിവിക് ആദ്യമായി നിരത്തിലിറങ്ങുന്നത്. ഹാച്ച്ബാക്ക് ഘടനയില്‍. അന്താരാഷ്ട്ര വിപണിയില്‍ മികച്ച പ്രകടനം നടത്തിയതിന് ശേഷമാണ് ഇവന്‍ ഇന്ത്യയില്‍ എത്തിയത്.

സെഡാന്‍ കാറിന്‍റെ സ്വരൂപം സിവിക് കൈക്കൊണ്ടത് ഇന്ത്യന്‍ ഉപഭോക്താവിന്‍റെ മാനസികാവസ്ഥയെ മനസ്സിലാക്കിക്കൊണ്ട് എടുത്ത നിലപാടായിരുന്നു. സ്ഥലസൗകര്യത്തിന് മറ്റെന്തിലും പ്രാധാന്യം ഇന്ത്യന്‍ ഉപഭോക്താവ് കല്‍പിക്കുന്നു.

ഇന്ന് രണ്ട് കോടിയിലധികം സിവിക്കുകള്‍ ലോകത്തെമ്പാടുമുള്ള നിരത്തുകളില്‍ ഓടുന്നു. 14 രാഷ്ട്രങ്ങളില്‍ ഹോണ്ട സിവിക് നിര്‍മാണം നടക്കുന്നുണ്ട്. 160 വിപണികളില്‍ വില്‍പനയും.

ഹോണ്ട സിവിക്കിന്‍റെ എട്ടാം തലമുറയെക്കാള്‍ വേഗത പ്രദാനം ചെയ്യുന്ന എന്‍ജിനാണ് പുതിയ സിവിക്കിനുള്ളത്. കൂടുതല്‍ കാബിന്‍ സ്പേസ് ഉണ്ടായിരിക്കും പുതിയ അവതാരത്തില്‍. കാര്‍ഗോ സ്പേസും വര്‍ധിപ്പിക്കും.

മുന്‍ മോഡലുകളെപ്പോലെ കൈപ്പിടിയില്‍ ഒതുങ്ങുന്ന വിലയിലും കൂടുതല്‍ സൗകര്യത്തിലും സിവിക് നിരത്തിലെത്തുമെന്ന് ഹോണ്ട പറയുന്നു.

More from DriveSpark

Article Published On: Saturday, July 30, 2011, 16:46 [IST]
English summary
Ninth Generation Honda Civic Revealed. The Ninth Generation Honda Civic is built to be a driver's delight. Read on to know about the new 2012 Honda Civic.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X