പുതിയ സ്വിഫ്റ്റിന് ബുക്കിംഗ് 25,000-ത്തിലധികം

ഇത് മാരുതി എന്ന ബ്രാന്‍ഡിന് മാത്രം അവകാശപ്പെട്ടതാണ്. കാലങ്ങള്‍ കൊണ്ട് നേടിയെടുത്തതാണ് ഈ വിശ്വാസ്യത. ദില്ലിയില്‍ ഒരു ഡീലര്‍ക്കു മാത്രം 2000 ബുക്കിംഗ് ലഭിച്ചതായി വാര്‍ത്തയുണ്ട്.
പുതിയ സ്വിഫ്റ്റ് നിരത്തിലിറങ്ങുന്നതോടെ ഹാച്ച്ബാക്ക് സെഗ്മെന്‍റ് ഞെട്ടിവിറയ്ക്കുമെന്ന് ഇതോടെ ഉറപ്പായി. മാരുതി സ്വിഫ്റ്റ് സംബന്ധിച്ച് എങ്ങും ചര്‍ച്ചകള്‍ നിറഞ്ഞിരിക്കുന്നതായും കാണുന്നു. സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകളില്‍ മാരുതി സ്വിഫ്റ്റ് പ്രളയം കാണാവുന്നതാണ്. എത്രയോ കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍ ദിവസേനയെന്നോണം ഇറങ്ങുന്നു. അവയ്ക്കൊന്നും ലഭിക്കാത്ത ഒരു ഭാഗ്യമാണിത്.
ഹാച്ച്ബാക്ക് സെഗ്മെന്‍റില്‍ ഈയടുത്ത് വന്നു ചേര്‍ന്നിട്ടുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ് സ്വിഫ്റ്റ് ഫേസ്‍ലിഫ്റിന്‍റെ പ്രധാന ലക്ഷ്യം. പെട്രോള്‍-ഡീസല്‍ വേരിയന്‍റുകള്‍ ഉറപ്പ്. നിലവിലുള്ള ചില സ്വിഫ്ഫ് ഉടമകള്‍ തങ്ങളുടെ കാര്‍ അപ്‍ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications








