ഫിയറ്റ് ചായക്കട തുടങ്ങുന്നു

വിദേശ വിപണികളില്‍ പരീക്ഷിച്ച് വിജയം കണ്ട ഒരു കച്ചവട തന്ത്രമാണിത്. ഇന്ത്യന്‍ കമ്പനികളില്‍ ടാറ്റ മോട്ടോഴ്സിന് ഇത്തരമൊരു സ്ഥാപനം ദില്ലിയിലുണ്ട്. ഫിയറ്റ് കഫെ എന്നായിരിക്കും സ്ഥാപനത്തിന് പേര്. 40-42 ജന്‍പഥ് റോഡില്‍ ഫിയറ്റ് കഫെ വരും.
ഇറ്റലിയുടെ രുചി വൈവിധ്യങ്ങളിലായിരിക്കും ഫിയറ്റ് കഫെ പ്രധാനമായും ഈന്നുക. ഇറ്റാലിയന്‍ പൈതൃകത്തിന്‍റെ ഒരു മ്യൂസിയമായി ചായക്കട പ്രവര്‍ത്തിക്കും. ഫിയറ്റിന്‍റെ വിന്‍റേജ് കാറുകളും മറ്റ് ചരിത്ര ശേഷിപ്പുകളും ചായക്കടയില്‍ പ്രദര്‍ശിപ്പിക്കും. ജനുവരിയിലാണ് ഫിയറ്റ് കഫെ പ്രവര്‍ത്തനമാരംഭിക്കുക.
ഒരു ആഗോള കാര്‍ നിര്‍മാതാവ് എന്ന ഫിയറ്റിന്‍റെ പ്രതിച്ഛായ ആളുകളില്‍ എത്തിക്കുന്നതിന് ഈ സംരംഭം സഹായകമാകുമെന്നാണ് ഫിയറ്റ് കരുതുന്നത്. ക്രിസ്‍ലറിനെ ഏറ്റെടുത്തതിന് ശേഷം ലോകത്തിലെ മുന്തിയ അഞ്ച് കാര്‍ നിര്‍മാതാക്കളുടെ ലിസ്റ്റില്‍ പെട്ടുപെയിരിക്കുകയാണ് ഫിയറ്റ്. ഫെരാരി, മസെരാട്ടി, ആല്‍ഫ റോമിയോ എന്നീ സ്പോര്‍ട്സ് കാര്‍ കമ്പനികളുടെ ഫിയറ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഇത്രയെല്ലാം പ്രതാപിയായിട്ടും പഴയ പ്രീമിയര്‍ പത്മിനിക്കാരനായാണ് ഫിയറ്റിനെ പലരും കാണുന്നത്. ഈ കാഴ്ചപ്പാടില്‍ മാറ്റം വരുത്താന്‍ ഫിയറ്റിന് താല്‍പര്യമുണ്ട്.


Click it and Unblock the Notifications








