എട്യോസ് ഡീസല്‍ സെപ്തംബറില്‍

Etios
ടൊയോട്ട എട്യോസ് സെഡാനിന്‍റെ ഡീസല്‍ വേരിയന്‍റ് സെപ്തംബറില്‍ പുറത്തിറങ്ങുമെന്ന് ഊഹങ്ങള്‍ പരക്കുന്നു. സെ‍ഡാന്‍ വിപണിയില്‍ സ്വിഫ്റ്റ് ഡിസൈര്‍, വെരിറ്റോ, ഹ്യൂണ്ടായ് ആക്സന്‍റ്, ഫോര്‍ഡ് ഫിയസ്റ്റ ക്ലാസ്സിക്, ഇന്‍ഡിഗോ മാന്‍സ തുടങ്ങിയ വമ്പന്‍മാരോട് കൊമ്പുകൊര്‍ക്കുമ്പോള്‍ ഡീസല്‍ എന്‍ജിനില്ലാത്തതിന്‍റെ വിഷമതകള്‍ എട്യോസ് അനുഭവിച്ചു വരികയാണ്. ഡീസല്‍ ദാഹവുമായി കാത്തിരിക്കുന്ന നിരവധി ആരാധകരും എട്യോസിനുണ്ട് എന്നതും ടൊയോട്ട മനസ്സിലാക്കുന്നുണ്ട്.

സ്വിഫ്റ്റ ഡിസൈറിന്‍റെ മാര്‍ക്കറ്റ് ആധിപത്യം ഇപ്പോഴും മാറ്റമില്ലാതെ തുടരുക തന്നെയാണ്. ഈ സ്ഥാനത്തിന് എന്തുകൊണ്ടും യോഗ്യതയുള്ള താരമാണ് എട്യോസ് എന്ന് സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകളിലെ ആരാധക വൃന്ദം കാരണങ്ങള്‍ അക്കമിട്ട് നിരത്തുന്നു. എന്നാല്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ കാരണവരായ മാരുതിയടക്കം ഡീസല്‍ വേരിയന്‍റുകളുമായി നിലയുറപ്പിക്കുമ്പോള്‍ മറ്റെന്ത് കാരണം പറഞ്ഞിട്ടും കാര്യമില്ല.

പെട്രോള്‍ വേരിയന്‍റിനെക്കാള്‍ 70,000 മുതല്‍ ഒരു ലക്ഷം വരെ കൂടുതലാണ് എട്യോസ് ഡീസല്‍ വേരിയന്‍റിന് പ്രതീക്ഷിക്കുന്നത്.

1.4 ലിറ്റര്‍ എന്‍ജിനായിരിക്കും എട്യോസിനുണ്ടായിരിക്കുക എന്നാണ് പ്രതീക്ഷിക്കേണ്ടത്. ഇതേ എന്‍ജിനാണ് ടൊയോട്ട കൊറോള ആള്‍ട്ടിസിന് ഒരു വേരിയബിള്‍ ജ്യോമെട്രി ടര്‍ബോയുമായി യോജിപ്പിച്ച് നല്‍കിയിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഡീസല്‍ എട്യോസിന് പ്രതീക്ഷിക്കാവുന്ന കുതിരശക്തി 70-8 എന്ന് തെര്യപ്പെടും. 180-190 എന്‍ എം എന്നിങ്ങനെ മികച്ച ടോര്‍ക്കും വരും.

More from DriveSpark

Article Published On: Monday, August 1, 2011, 11:28 [IST]
English summary
Toyota Kirloskar India could launch the Toyota Etios Sedan’s diesel engined variant in September 2011, thus finally ending the much anticipated wait of prospective Toyota Etios Sedan buyers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X