മഹിന്ദ്രയുടെ ചെറുകാര്‍

Reva
മഹീന്ദ്ര ചെറുകാര്‍ വിപണിയിലേക്ക് കടക്കുന്നു. എസ് യു വി, എം പി വി, സെഡാന്‍ വിപണികളില്‍ സജീവമായ സാന്നിധ്യമുണ്ടെങ്കിലും ഇന്ത്യയില്‍ കാര്‍ നിര്‍മാതാവെന്ന നിലയില്‍ പൂര്‍ണത നേടാന്‍ ആവശ്യമായ ചെറുകാര്‍ വിപണി സാന്നിധ്യം മഹീന്ദ്ര ഇനിയും സമ്പാദിക്കേണ്ടതുണ്ട്. പുതിയ ഉദ്യമം ചെന്നൈയിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് നടത്താം എന്നാണ് മഹീന്ദ്ര ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. 800 കോടിയുടെ നിക്ഷേപമാണ് ഇതിനായി മഹീന്ദ്ര കരുതുന്നത്. ചെന്നൈയില്‍ മഹീന്ദ്രയ്ക്ക് മികച്ച ഗവേഷണ-വികസന സൗകര്യങ്ങളുണ്ട്.

വിലനിലവാരം നിങ്ങള്‍ കണക്കുകൂട്ടിയ പേലെ 2.5-3 എന്നതില്‍ ഒതുങ്ങും. ഇത് ആരെയെല്ലാം കണ്ണുവെക്കുന്നു എന്നതും നിങ്ങള്‍ കണക്കു കൂട്ടിയ പോലെത്തന്നെയാണ്. നാനോയെ വീഴ്ത്താന്‍ മാരുതി വരുമ്പോള്‍ മാരുതിയെ തളയ്ക്കാന്‍ മഹീന്ദ്ര വരും. പിന്നാലെ ഹ്യൂണ്ടായിയും വരും. ഇതൊരു പ്രപഞ്ച നിയമമത്രെ!

നിലവില്‍ 1000 സിസി സെഗ്മെന്‍റില്‍ നാനോ കാര്‍ ഏകാന്തതയുടെ സൗന്ദര്യം ആസ്വദിക്കുകയാണ്. ആരുമില്ലാത്ത തക്കം നോക്കി കളിക്കാവുന്ന കളിയെല്ലാം നാനോ കളിക്കുന്നുമുണ്ട്. മാരുതിയുടെ വരവ് കണ്ടറിഞ്ഞ് നാനോയുടെ "ആഡംബര" കാര്‍ ഇറക്കാന്‍ ടാറ്റ പദ്ധതിയിട്ടു കഴിഞ്ഞു. നാനോയുടെ ആഡംബരം എന്നാല്‍ മാരുതിയോളം പോരും എന്നര്‍ത്ഥം.

കാറിന്‍റെ കണ്‍സെപ്റ്റ് ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. അതിമനോഹരമായ ഡിസൈന്‍ തന്നെയാണ് എന്നു പറയേണ്ടിയിരിക്കുന്നു. കണ്‍സെപ്റ്റ് മുഴുവന്‍ യാഥാര്‍ത്ഥ്യമാകാറില്ലെങ്കിലും സൗന്ദര്യ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച വല്ലാതെ ചെയ്യേണ്ടി വരില്ല.

2013-ലാണ് കാര്‍ നിരത്തിലിറക്കുവാന്‍ ഉദ്ദേശിക്കുന്നത്. ചെറുകാറിന് ഡീസല്‍ വേരിയന്‍റുണ്ടാകും എന്ന കാര്യത്തില്‍ സംശയത്തിന്‍റെ ആവശ്യമില്ല.

More from DriveSpark

Article Published On: Monday, August 1, 2011, 16:11 [IST]
English summary
Mahindra, is planning on launching their first small car in India which will be priced in the range of Rs.2.5 lakhs to 3.5 lakhs. New Mahindra small car will be powered by a 1000 cc petrol engine.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X