ചെറു സൈലോ വരുന്നു

Celebration Edition
മഹീന്ദ്ര സൈലോ എം യു വിയുടെ ചെറിയ പതിപ്പിന്‍റെ ട്രയല്‍ നിര്‍മാണം തുടങ്ങിയതായുള്ള വാര്‍ത്തകള്‍ ഊഹാത്മകമായി പരന്നിരുന്നു. ഊഹങ്ങളെ ആസ്പദിച്ച് അതെക്കുറിച്ചെന്തെങ്കിലും പറഞ്ഞ് അങ്കലാപ്പിലാകേണ്ട എന്നേ കരുതിയുള്ളൂ. പക്ഷെ ഇപ്പോള്‍ ആ ഊഹം സത്യമായി വന്നിരിക്കുന്നു.

ചില നഗരങ്ങളില്‍ സൈലോയുടെ ചെറുരൂപം തെണ്ടിത്തിരിഞ്ഞ് നടക്കുന്നത് പലരും കണ്ടെത്തിയിട്ടുണ്ട്. ചില ചാരക്കാമറകള്‍ മിനി സൈലോയുടെ എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും അതിക്രമിച്ച് കയറി എടുത്ത ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ എമ്പാടും ചിതറിക്കിടക്കുന്നു. റോഡ് ടെസ്റ്റിന് ഇറങ്ങിയതായിരുന്നു പാവം!

മിനി സൈലോയുടെ ടോപ് എന്‍ഡ് പതിപ്പാണ് റോഡില്‍ ടെസ്റ്റ് നടത്താന്‍ ഇറക്കിയിട്ടുള്ളത്. സൈലോക്കുള്ളതു പോലെ ഓഡിയോയ്ക്ക് സ്റ്റിയറിംഗ് നിയന്ത്രണ സംവിധാനങ്ങളൊന്നും ഇല്ല എന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന മോഡലില്‍ ഡിജിറ്റല്‍ ഡ്രൈവര്‍ അസിസ്റ്റ് സംവിധാനമുണ്ട് എന്നത് വ്യക്തമായിട്ടുണ്ട്.

70 കുതിരശക്തിയും 160 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന ചെറു എന്‍ജിനാണ് മിനി സൈലോയ്ക്കുള്ളത്. എയര്‍ക്രാഫ്റ്റ് ശൈലിയിലുള്ള ട്രേ പിന്‍സീറ്റുകളില്‍ ഉണ്ടായിരിക്കും. പിന്‍വാതിലില്‍ ഘടിപ്പിച്ച നിലയിലാണ് സ്പെയര്‍ ടയറുള്ളത്. ഇത് പിന്‍വശത്തേക്കുള്ള കാഴ്ചയെ മറയ്ക്കാന്‍ സഹായിക്കും എന്നൊരു പ്രശ്നമുണ്ട്. ഉയര്‍ന്ന വേരിയന്‍റുകള്‍ക്ക് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണുകളുമുണ്ടാകും.

2011 ഒടുക്കത്തിലോ 2012 ഒടുക്കത്തിലോ ചെറു സൈലോ വിപണിയിലെത്തും.

More from DriveSpark

Article Published On: Monday, August 1, 2011, 17:14 [IST]
English summary
As per rumors, Mahindra and Mahindra have started trial manufacturing of the Mini Xylo a few weeks back and this seems to be the reason for the increasing number of spy shots of test mules of the Mini Xylo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X