നാനോയുടെ ഹിമാലയന്‍ ഡെലിവറി തുടങ്ങി

നേപ്പാള്‍ വിപണിയില്‍ ഇതുവരെ ലഭ്യമായിരുന്ന ഏറ്റവും ചെറിയ കാര്‍ മാരുതി 800 ആയിരുന്നു. നികുതി വ്യവസ്ഥയുടെ കാഠിന്യം മൂലം 10 ലക്ഷം രൂപയ്ക്കാണ് മാരുതി 800 അവിടെ വില്‍പന നടക്കുന്നത്.
നാനോ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ശേഷമാണ് ഇറക്കുമതി ചെയ്യുന്നത്. സിപ്രാഡി ട്രേഡിംഗ് എന്ന കമ്പനിയാണ് ഇറക്കുമതി നടത്തുന്നത്.
ആദ്യത്തെ ബാച്ചില്‍ 250 കാറുകളാണ് കമ്പനി ഡെലിവറി നടത്തുക. മൊത്തം 352 ബുക്കിംഗുകളാണ് സ്വീകരിച്ചിട്ടുള്ളത്.
മുഴുവന്‍ കാഷ് പേയ്മെന്‍റുള്ളവര്‍ക്കാണ് ആദ്യം ഡെലിവറി നടത്തുന്നത്. പിന്നീട് ബാങ്ക് ലോണ്‍ ഉള്ളവരെ പരിഗണിക്കും. ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ കാറെത്തിക്കാനുള്ള സംവിധാനം ഇറക്കുമതി കമ്പനി ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








