ജി എമ്മിനും ടോയൊട്ടയ്ക്കും വളര്‍ച്ച

ജനറല്‍ മോട്ടോഴ്സിന് മൊത്തം 34 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് വിപണിയില്‍ ഉണ്ടായിട്ടുള്ളത്. പുതുതായി വിപണിയിലെത്തിയ ഷെവര്‍ലെ ബീറ്റ് ഡീസല്‍ വേരിയന്‍റ് ഈ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചു. 9,508 യൂണിറ്റുകളാണ് ജി എം മൊത്തം വിറ്റഴിച്ചത്.
എട്യോസ് സെഡാന്‍, ചെറുകാറായ ലിവ എന്നിവയുടെ വിപണി പ്രവേശമാണ് ടൊയോട്ട കിര്‍ലോസ്കറിന്‍റെ വളര്‍ച്ചയില്‍ പ്രധാന ഘടകമായത്. 99 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ടൊയോട്ടയ്ക്ക് ഇവര്‍ സമ്മാനിച്ചത്. മൊത്തം 13,592 യൂണിറ്റുകള്‍ കഴിഞ്ഞ മാസം വിറ്റഴിച്ചു.
വിപണി നിരീക്ഷകര്‍ പക്ഷെ ശുഭാപ്തി വിശ്വാസത്തില്‍ തന്നെയാണുള്ളത്. ഇനി വരുന്ന മാസങ്ങള്‍ ആഘോഷങ്ങളുടേതാണ്. വില്‍പനയെ ഊര്‍ജ്ജിതമാക്കാന്‍ ഉല്‍സവ സീസണ്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍ ഓണം, ഗണേശ ചതുര്‍ത്ഥി, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ കാര്‍ വിപണിയിലും ആഹ്ലാദം പകരുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








