ഫിഗോ റേഞ്ചില്‍ കൂടുതല്‍ ചെറുകാറുകള്‍

3.5 ലക്ഷം മുതല്‍ 4.5 ലക്ഷം വരെയാണ് ഫോര്‍ഡ് ഫിഗോയുടെ പെട്രോള്‍ വേരിയന്‍റിന്‍റെ വിലകള്‍. ഡീസലിന് 4.5 മുതല്‍ 5.3 ലക്ഷം വരെ വിലയുണ്ട്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ എത്തിയതിനു ശേഷം ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട് ഈ ചെറുകാര്‍.
വിലുറഞ്ഞതും എന്നാല്‍ ഫോര്‍ഡിന്‍റെ മറ്റു കാറുകളുടെ ഡ്രൈവിംഗ് മാഹാത്മ്യം നിലനിര്‍ത്തുന്നതുമായ കാറുകള്‍ നിരത്തിലിറക്കണമെന്നതാണ് കമ്പനി ആഗ്രഹിക്കുന്നത്. മികച്ച ഡ്രൈവിംഗ് സുഖം പ്രദാനം ചെയ്യുന്നതില്‍ ഫിഗോ വിജയിച്ചിട്ടുണ്ട്. മെയിന്‍റനന്‍സ് ചെലവ് പക്ഷെ ഒരു ചെറുകാറിന് ചേര്‍ന്നതല്ല എന്ന ആക്ഷേപം നിലവിലുണ്ട്.
ഫോര്‍ഡിന്‍റെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നുള്ള വരുമാനത്തിന്‍റെ 70 ശതമാനവും വരുന്നത് ചെറുകാര്‍ വിഭാഗത്തില്‍ നിന്നാണെന്ന് കമ്പനിയുടെ ഏഷ്യാ പസഫിക് പ്രസിഡന്‍റ് ജോ ഹിന്‍റിച്ച് വ്യക്തമാക്കുന്നു. ഇക്കാരണത്താല്‍ ഇന്ത്യയില്‍ നടപ്പ് ദശകത്തിന്‍റെ പകുതിയോടെ ഫോര്‍ഡ് ഇറക്കാനിരിക്കുന്ന മോഡലുകളില്‍ ഒട്ടുമുക്കാലും ചെറുകാര്‍ വിഭാഗത്തിലായിരിക്കുമെന്നും അദ്ദേഹം അറിയിക്കുന്നു.
എട്ട് മോഡലുകളില്‍ ഒന്ന് വിപണിയില്‍ അവതരിച്ചു കഴിഞ്ഞു. ഫോര്‍ഡ് ഫിയസ്റ്റ. ഫോര്‍ഡ് ഫോക്കസ് സെഡാന്‍, ഫോര്‍ഡ് മൊണ്ടെവു എന്നിവര്‍ വിപണിയിലെത്താന്‍ തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications








