എ 6 കിരാതമൂര്‍ത്തി അവതരിച്ചു!

ഓഡി എ 6-നെ ആദ്യ കാഴ്ചയെ കോപിഷ്ഠനായ ഋഷഭം എന്ന് സംസ്കൃതത്തില്‍ വിശദീകരിക്കാം. ചൂടന്‍ കാള എന്ന് മലയാളത്തിലും. എ 6 മത്സരിക്കേണ്ടത് മെഴ്സിഡസ് ബെന്‍സ്, ബി എം ഡബ്ലിയു എന്നിവരോടാണ്. അഗ്രസ്സീവ് ഡിസൈനുകളുടെ കിരാതമൂര്‍ത്തികള്‍!
ആറ് നിരപ്പുകളുള്ള ഓഡി ഗ്രില്ലാണ് എ 6 മൂര്‍ത്തിക്കുള്ളത്. ചേര്‍ന്നു നില്‍ക്കുന്ന ഹെഡ്‍ലൈറ്റുകള്‍ക്ക് എല്‍ ഇ ഡി സാന്നിധ്യം കൃത്യത നല്‍കുന്നു. ഹെഡ്‍ലാമ്പ് ഡിസൈന്‍ പകര്‍ത്തിയത് മൂക്കുകയറിടാത്ത കാളയുടെ മൂക്കില്‍ നിന്നാണെന്ന് കട്ടായം!
ടെയ്ല്‍ ലൈറ്റുകളിലും മാറ്റമുണ്ട്. എല്‍ ഇ ഡി സ്റ്റോപ് ലാമ്പുകള്‍ ടെയ്ല്‍ ലാമ്പിനകത്ത് ഘടിപ്പിച്ചിരിക്കുന്നു. ബൂട്ടില്‍ ഒരു ലിപ് സ്പോയ്‍ലറും പുതുതായുണ്ട്.
രണ്ട് പെട്രോള്‍ എന്‍ജിനും രണ്ട് ഡീസല്‍ എന്‍ജിനുമാണ് ഓഡി എ6-ന്‍റെ വേരിയന്‍റുകള്‍. 2.8 ലിറ്ററിന്‍റെ ബേസ് പെട്രോള്‍ വേരിയന്‍റിന് ലഭിക്കുന്ന കുതിരശക്തി 5250-6500 ആര്‍ പി എമ്മില്‍ 201 ആകുന്നു. ടോര്‍ക്ക് 280 എന്‍ എം. 3.0 ലിറ്ററിന്‍റെ ടി എഫ് എസ് ഐ എന്‍ജിന്‍ നല്‍കുന്നത് 5250-6500 ആര്‍ പി എമ്മില്‍ 294 കുതിരശക്തിയാണ്. ടോര്‍ക്ക് 440 എന്‍ എം@ 2900-4500. ഈ വേരിയന്‍റിന് ക്വട്രോയിലും (ഫോര്‍ വീല്‍ ഡ്രൈവ്) ലഭ്യമാണ്.
ഡീസല്‍ വേരിയന്‍റില്‍ 2.0 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ 174 കുതിരശക്തി നല്‍കുന്നു @ 3750-4200 ആര്‍ പി എം. ടോര്‍ക്ക് 380 എന്‍ എം@ 1750-2500 ആര്‍പി എം.ഡീസലിലെ ഉയര്‍ന്ന പതിപ്പില്‍ ക്വട്രോ ലഭ്യം. 3.0 ലിറ്റര്‍ ടി ഡി ഐ എന്‍ജിന്‍ 4000-4500 ആര്‍ പി എമ്മില്‍ 241 കുതിരശക്തി ഉത്പാദിപ്പിക്കുന്നു. പണ്ടാരമടങ്ങിയ ടോര്‍ക്കാണ് ഇവനുള്ളത്. 500 എന്‍ എം @ 1400-3250


Click it and Unblock the Notifications








