ബീറ്റ് ഡീസലിന് കേരളാവതാരം

മൂന്ന് പതിപ്പുകളാണ് ഈ ചെറുകാറിനുള്ളത്. 4.29 ലക്ഷത്തിനും 5.45 ലക്ഷത്തിനും ഇടയ്ക്ക് വിലയിട്ടിരിക്കുന്നു. തങ്ങളുടെ ഏറ്റവും ജനകീയമായ മോഡലിന് ഡീസല്‍ വേരി.ന്‍റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദം കാള്‍ സ്ലിം കേരളീയരെ അറിയിച്ചു.
യൂറോപ്പിന്‍റെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗിച്ചും ഇന്ത്യന്‍ സാഹചര്യങ്ങളെ മനസ്സിലാക്കിയുമാണ് ബീറ്റ് നിരത്തിലിറക്കിയത്. ലിറ്ററിന് 24 കിമി മൈലേജ് നല്‍കുന്നതാണ് ഡീസല്‍ എന്‍ജിന്‍.
62.5 കുതിരശക്തിയാണ് ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. വാഹനത്തിന് മൂന്നു വര്‍ഷത്തെ അല്ലെങ്കില്‍ 10,000 കിലോമീറ്ററിനകത്ത് വാറന്‍റി നല്‍കും. മികച്ച സര്‍വീസ് ശൃംഖലയാണ് ജി എമ്മിന് രാജ്യത്തുള്ളത്.


Click it and Unblock the Notifications








