ബ്രയോ വരുന്നു, ബ്രയോ!!

ഇന്ത്യയിലെ കാര്‍ വില്‍പനയുടെ നല്ലൊരു പങ്ക് പിടിച്ചെടുക്കുവാന്‍ പുതിയ ഹാച്ച്ബാക്ക് സഹായകമാകുമെന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്. ചെറുകാറുകള്‍ കൊണ്ടാണ് പല വമ്പന്‍മാരും വിപണിശ്രദ്ധ നേടുന്നത്.
ഹോണ്ടയുടെ പ്രതീക്ഷയില്‍ വലിയ തരക്കേടൊന്നും ഇല്ലെങ്കിലും ഡീസല്‍ വേരിയന്‍റില്ലാതെ നിരത്തിലിറങ്ങിയാല്‍ ആര്‍ക്കും കൈകാട്ടി നിര്‍ത്തിച്ച് ചോദിക്കാം. "എങ്ങോട്ടാ?" ലോഞ്ചിംഗ് നടക്കുന്നത് പെട്രോള്‍ വെരിയന്‍റ് മാത്രം വെച്ചാണെന്ന് കേള്‍ക്കുന്നു. 1.2 ലിറ്ററിന്‍റെ എന്‍ജിന്‍ 90 കുതിരശക്തി പ്രദാനം ചെയ്യുന്നു.
തായ്‍ലണ്ടില്‍ ബ്രോയോ ഇതിനകെ തന്നെ എത്തിയിട്ടുണ്ട്. ഇന്‍റീരിയറില്‍ ബീജ് നിറം പൂശിയ പതിപ്പുകള്‍ അവിടങ്ങളില്‍ ലഭ്യമാമെന്നറിയുന്നു. ഇന്ത്യന്‍ സാഹചര്യത്തിന് വളരെ ഇണങ്ങുന്ന ഈ ഇടപാട് പക്ഷെ ഹോണ്ട ഇങ്ങോട്ടെടുക്കുമോ എന്നറിയില്ല. ബീജ് നിറത്തിന് ഒരു പ്രീമിയം കാറിന്‍റെ ആഢ്യത്വം പകര്‍ന്നു നല്‍കാന്‍ കഴിയും എന്നതിലുപരി ഇന്ത്യയുടെ പൊടി നിറഞ്ഞ പാതകളില്‍ കുളിപ്പിക്കാതെ ഇറക്കാന്‍ കഴിയും എന്ന പ്രയോജനവുമുണ്ട്.
ഹോണ്ട ബ്രോയയുടെ നിരവധി ഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ വിലയിടല്‍ കൂടുതല്‍ മത്സരക്ഷമമാക്കാന്‍ സാധിച്ചേക്കും. 4.5 ലക്ഷം രൂപ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








