ലോകമാകെ പരക്കാന്‍ നാനോ

Nano
ആസിയാന്‍ രാഷ്ട്രങ്ങളിലും ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളിലും നാനോയ്ക്കു വേണ്ടി അസംബ്ലിംഗ് പ്ലാന്‍റ് നിര്‍മിക്കാന്‍ ടാറ്റയ്ക്ക് പദ്ധതി. നിലവില്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റി അയയ്ക്കുകയാണ് ടാറ്റ ചെയ്യുന്നത്. ശ്രീലങ്ക, നേപ്പാള്‍, ഇന്തോനീഷ്യ. തായ്‍ലന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് ടാറ്റ നാനോ കയറ്റി അയയ്ക്കുന്നു.

പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റി അയയ്ക്കുമ്പോള്‍ വില ക്രമാതീതമായി ഉയരും എന്ന പ്രശ്നമുണ്ട്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിന് നേപ്പാള്‍ അടക്കമുള്ള രാഷ്ട്രങ്ങളിലെ ഉപയോക്താക്കള്‍ അടയ്ക്കുന്ന പണം കൊണ്ട് നമ്മുടെ നാട്ടില്‍ ഒരു ഐ 10 ടോപ് എന്‍ഡ് പതിപ്പ് വാങ്ങാന്‍ കഴിയും. സി ബി യു യൂണിറ്റുകള്‍ക്ക് മിക്ക രാഷ്ട്രങ്ങളും വന്‍ നികുതിയാണ് ഈടാക്കി വരുന്നത്.

സാര്‍ക്ക്, ആസിയാന്‍ രാഷ്ട്രങ്ങളില്‍ നാനോയ്ക്ക് മികച്ച വിപണികളുണ്ടെന്ന് ടാറ്റ മാനേജിംഗ് ഡയറക്ടര്‍ പി എം തലാംഗ് അറിയിക്കുന്നു. എന്നാല്‍ സി ബി യു മാര്‍ഗ്ഗത്തില്‍ വിപണിപ്രവേശം നടത്തിയതിന് ശേഷം മാത്രമേ അസംബ്ലിംഗ് പ്ലാന്‍റ് സ്ഥാപിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇത് എപ്പോള്‍ സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും തലാംഗ് പറഞ്ഞു.

ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ മികച്ച പ്രതികരണമാണ് നാനോയ്ക്ക് ലഭിക്കുന്നത്. നേപ്പാളില്‍ ബുക്കിംഗ് തുടങ്ങി രണ്ടാമത്തെ ദിവസം തന്നെ ക്ലോസ് ചെയ്യേണ്ടതായി വന്നിരുന്നു.

More from DriveSpark

Article Published On: Wednesday, August 3, 2011, 18:25 [IST]
English summary
Tata Motors is looking to set up assembly operations for its small car, Nano, in overseas locations, including the ASEAN region and Latin America.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X