മോഷ്ടാക്കളുടെ ഇഷ്ടവാഹനം

Thief
ഇന്ത്യയില്‍ ഏറ്റവുമധികം മോഷ്ടിക്കപ്പെടുന്ന വാഹനം ഏതെന്ന ചോദ്യത്തിന് ഏത് ജ്യോര്‍ജ്ജ് ബുഷും ഉത്തരം പറയും. ഏറ്റവും കൂടുതല്‍ മാരുതി കാറുകള്‍ നമ്മുടെ നാട്ടില്‍ മാത്രമല്ലേയുള്ളൂ. എന്നാല്‍ മാരുതി അധികമില്ലാത്ത അമേരിക്കയിലെ കള്ളന്മാര്‍ എന്തു ചെയ്യും? ഹോണ്ട അക്കോര്‍ഡുകള്‍ മോഷ്ടിക്കും എന്നാണ് നാഷണല്‍ ഇന്‍ഷൂറന്‍സ് ക്രൈം ബ്യൂറോ നല്‍കുന്ന ഉത്തരം.

ഇന്‍ഷൂറന്‍സ് ക്രൈം ബ്യൂറോ പുറത്തു വിട്ട കണക്കനുസരിച്ച് 2010-ല്‍ 54,000 ഹോണ്ട അക്കോര്‍ഡുകള്‍ അമേരിക്കയില്‍ മോഷ്ടിക്കപ്പെടുകയുണ്ടായി. 1990കളുടെ ആദ്യപകുതിയില്‍ ഇറങ്ങിയ കാറുകളാണ് മോഷ്ടിക്കപ്പെട്ടവയില്‍ അധികവും. ഏതാണ്ട് 44,000 കാറുകള്‍.

ഹോണ്ട അക്കോര്‍ഡുകള്‍ നിരന്തരമായി മോഷ്ടിക്കപ്പെടുന്ന പ്രതിഭാസം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് 1997-ല്‍ ഹോണ്ട കമ്പനി ചില സുരക്ഷാ മനദണ്ഡങ്ങള്‍ കാറില്‍ വരുത്തി. കീ ഇല്ലാതെ ഒരു കാരണവശാലും സ്റ്റാര്‍ട്ട് ചെയ്യാന്‍ അനുവദിക്കാത്ത ഈ സംവിധാനം വന്നതിനു ശേഷമുള്ള കാറുകള്‍ മോഷ്ടാക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. പക്ഷെ പഴയ കാറുകള്‍ ഇപ്പോഴും മോഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മോഷ്ടാക്കളുടെ കയ്യില്‍ നിന്നു തന്നെ മോഷണം പോകുന്ന സംഭവങ്ങള്‍ അരങ്ങേറുന്നു.

1995 മോഡല്‍ ഹോണ്ട സിവിക്കാണ് ലിസ്റ്റില്‍ രണ്ടാമതുള്ളത്. മൂന്നാം സ്ഥാനം മാത്രമാണ് ഹോണ്ട വിട്ടുനല്‍കിയത്. ഇത് ടൊയോട്ട കാമ്രിയുടെ 1991 മോഡല്‍ കരസ്ഥമാക്കി.

മോഷ്ടിച്ച കാറുകളുടെ ഭാഗങ്ങള്‍ക്ക് ഒരു സമാന്തര വിപണി അമേരിക്കയില്‍ വളരെ ശക്തമാണ്.

More from DriveSpark

Article Published On: Thursday, August 4, 2011, 14:31 [IST]
English summary
According to a report from the National Insurance Crime Bureau (NICB), almost 52,000 Honda Accords were stolen in 2010, and over 44,000 were models made in the 1990s.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X