സ്കോര്‍പിയോ ശ്രീലങ്കന്‍ പൊലീസിലേക്ക്

Scorpio
വെറും പുലിയല്ല സിംഹള പൊലീസ്. ഒരു സിംഹം തന്നെയാണ്. പ്രഭാകരന്‍റെ പുലികളുമായി അടരാടി ജയിച്ചതില്‍ വലിയൊരു പങ്ക് ക്രഡിറ്റ് ശ്രീലങ്കന്‍ പൊലീസിനുമുണ്ട്. ശ്രീലങ്കന്‍ സിംഹക്കുട്ടികള്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ പുലിക്കുട്ടിയായ സ്കോര്‍പിയോയുമായി കൂട്ടുകൂടുന്നു. 485 സ്കോര്‍പിയോകളാണ് ശ്രീലങ്കന്‍ സേനയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നത്.

സ്കോര്‍പിയോയുടെ എല്‍ എക്സ് മോഡലാണ് ശ്രീലങ്കന്‍ പൊലീസിനെ സേവിക്കുക. 2.2 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനാണ് സ്കോര്‍പിയോയ്ക്ക് ഉള്ളത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനുകള്‍ എന്‍ജിന്‍ ശേഷിയെ ചക്രങ്ങളിലേക്ക് ആവാഹിക്കുന്നു.

സ്കോര്‍പിയോ എല്‍ എക്സ് ശ്രീലങ്കന്‍ സേനയ്ക്ക് ഒരു ആസ്തി തന്നെയായിരിക്കുമെന്ന് മഹീന്ദ്ര വാര്‍ത്തയോട് പ്രതികരിച്ചു. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സ്കോര്‍പിയോയുടെ സഹകരണം അത്യുദാത്തമായിരിക്കുമെന്ന് മഹീന്ദ്ര പ്രസിഡന്‍റ് പവന്‍ ഗോയങ്ക പ്രത്യാശിച്ചു.

സ്കോര്‍പിയോ ഇതിനകം തന്നെ ശ്രീലങ്കന്‍ വിപണിയില്‍ കരുത്തിന്‍റെയും കാര്യക്ഷമതയുടെയും അടയാളമായി മാറിയിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ സൈനിക സേവനം നടത്തി വരുന്നുമുണ്ട് ഈ എസ് യു വി.

More from DriveSpark

Article Published On: Thursday, August 4, 2011, 12:47 [IST]
English summary
The Lankan police force has picked up 485 units of the LX model of Mahindra Scorpio. Around the world, the Scorpio variants are serving military and security forces in different outfits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X