റേസിംഗ് ടീമിനെ സ്വന്തമാക്കാന്‍ സച്ചിനും യുവരാജും

ഒമ്പത് ടീമുകളാണ് മത്സരത്തിനുണ്ടാവുക. രണ്ട് ഡ്രൈവര്‍മാര്‍ വീതമുള്ള ടീം. ഏഴ് വാരാദ്യങ്ങളിലായി മത്സരം അരങ്ങേറും. മൊത്തം 14 റേസുകളാണ് നടക്കും. അന്‍പത് ലക്ഷം അമേരിക്കന്‍ ഡോളറാണ് ഒരു ഫ്രാഞ്ചൈസ് സ്വന്തമാക്കാന്‍ നല്‍കേണ്ടുന്ന വില. ഫ്രാഞ്ചൈസ് വില്‍പന ലേലം വഴിയല്ല നടക്കുക. തല്‍പര കക്ഷികളെ ക്ഷണിക്കുകയാണ് ചെയ്യുക.
ന്യൂദില്ലി, ചെന്നൈ എന്നീ നഗരങ്ങളാണ് ഇന്ത്യയില്‍ കാറോട്ട മത്സരത്തിന് വേദിയാവുക. അബുദാബി, ദോഹ, ദുബായി, ക്വാലാലംപൂര്‍, മലേഷ്യ എന്നിവിടങ്ങളിലാണ് മറ്റു വേദികള്‍.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു ഫോര്‍മുല വണ്‍ ഭ്രാന്തനാണ്. 40-ളം കാറുകള്‍ സച്ചിന്‍റെ ഗാരേജിലുണ്ട്. ഫോര്‍മുല വണ്‍ താരമായ മൈക്കേല്‍ ഷൂമാക്കര്‍ സമ്മാനിച്ച ഒരു ഫെരാരിയും സച്ചിന്‍റെ പക്കലുണ്ടായിരുന്നു. ഈയിടെയാണ് അത് വിറ്റൊഴിഞ്ഞത്. ഫെരാരി വിറ്റതിനു ശേഷം ഒരു നിസ്സാന്‍ ജിടി-ആര്‍ സൂപ്പര്‍കാര്‍ സച്ചിന്‍ സ്വന്തമാക്കിയിരുന്നു.
യുവരാജ് സിംഗ് പേരുകേട്ട മോട്ടോര്‍ബൈക്ക് കമ്പക്കാരനാണ്. സൂപ്പര്‍ബൈക്കുകളിലാണ് പുള്ളിക്ക് നോട്ടം.
സച്ചിന്‍ ഒരു ടീമിനെ സ്വന്തമാക്കുമെന്ന കാര്യം മത്സരത്തിന്‍റെ പ്രമോട്ടര്‍മാരായ മക്‍ദാര്‍ മോട്ടോര്‍ സ്പോര്‍ട്സ് സി ഇ ഒ എം ദര്‍ശന്‍ സ്ഥിരീകരിച്ചു. യുവരാജിന്‍റെ കാര്യത്തില്‍ നോ കമന്‍റ്സ് എന്നാണ് അദ്ദേഹം പറഞ്ഞത്.


Click it and Unblock the Notifications








