വെയ്റോണിനെക്കാള്‍ വേഗത്തില്‍ അവന്‍റഡോര്‍

മണിക്കൂറില്‍ 431-ല്‍ ചില്വാന്‍ കിലോമീറ്റര്‍ വേഗത്തിലോടുന്ന ബുഗാട്ടിയുടെ വേഗതയുടെ ടെറിട്ടറിയിലേക്ക് ലംബോര്‍ഗിനിയുടെ അവതാരം കടക്കാന്‍ ഒരുങ്ങുന്ന വിവരം പക്ഷെ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
നിരവധി ഓട്ടോ ബ്ലോഗുകളില്‍ ലംബോര്‍ഗിനി അവന്‍റഡോര്‍ സ്പൈ ഷോട്ടുകള്‍ വന്നിരുന്നു. ഡ്യുവല്‍ എക്സോസ്റ്റ് സംവിധാനമാണ് പുതിയ അവതാരത്തിനുള്ളതെന്ന് ഈ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. കൂടുതല്‍ സവിശേഷതകള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.
വിപണിയിലെ ഊഹങ്ങളെ ആസ്പദിച്ച് പറയുകയാണെങ്കില്‍ അവന്‍റേറ്ററിന് 1000 കുതിരശക്തിയുള്ള എന്‍ജിനായിരിക്കും ഉണ്ടായിരിക്കുക. കാര്‍ അധികം വൈകാതെ തന്നെ വിപണിയില്‍ എത്തിച്ചേരും.
2011 മോഡല്‍ അവന്‍റഡോര്‍ നല്‍കുന്ന വേഗത 349 കിമി.യാകുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും വിലകൂടിയ വാഹനവും ബുഗാട്ടിയാണ്. വില 13,60,00000 രൂപ.


Click it and Unblock the Notifications








