ബി എം ഡബ്ലിയുവിനെ വെല്ലാന്‍ ടാറ്റ

രണ്ട് മോഡലുകളാണ് ബി എം ഡബ്ലിയു 3 സീരീസിന്‍റെ വിപണിയെ ലാക്കാക്കി ജാഗ്വിറിന്‍റെ പ്ലാന്‍റില്‍ ഒരുങ്ങുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 കാറുകള്‍ ജാഗ്വര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. വര്‍ഷാവര്‍ഷം 250 കോടി ഡോളറിന്‍റെ നിക്ഷേപം ഇതിനായി കമ്പനി നീക്കി വെക്കുന്നു. ഈ ഗണത്തില്‍ പെട്ട റേഞ്ച് റോവര്‍ ഇവോക്ക് കഴിഞ്ഞ ദിവസം വിപണിയില്‍ ഇറങ്ങി.
ചൈനയില്‍ ജാഗ്വിറിന് കാര്യമായ സാന്നിധ്യമില്ലാത്തത് വില്‍പനയെ കാര്യമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ പ്രധാന കാര്‍ വിപണികളില്‍ ഒന്നായി മാറിയ ചൈനയുടെ വിപണി നഷ്ടപ്പെടുത്തുക മൂലം ഈ വര്‍ഷം ആദ്യപാദത്തില്‍ ജാഗ്വിറിന്‍റെ വില്‍പന 27 ശതമാനം കണ്ട് ഇടിയുകയും ചെയ്തിരുന്നു.


Click it and Unblock the Notifications








