ഒന്നാം സ്ഥാനം ടൊയോട്ടയ്ക്ക് നഷ്ടമായി

ഇക്കഴിഞ്‍ ആറുമാസത്തിനിടയില്‍ ജനറല്‍ മോട്ടോഴ്സ് 45 ലക്ഷം കാറുകള്‍ ലോകവിപണിയില്‍ വിറ്റഴിച്ചു. എന്നാല്‍ ജപ്പാന്‍ കാര്‍ നിര്‍മാതാവിന് 37 ലക്ഷം കാറുകള്‍ വില്‍ക്കാനേ കഴിഞ്ഞുള്ളൂ. ജനറല്‍ മോട്ടോഴ്സിന് ഈ വര്‍ഷം 8.9 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. ടൊയോട്ട 23 ശതമാനം കണ്ട് ഇടിയുകയാണുണ്ടായത്.
ഈ വര്‍ഷം ജപ്പാനില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ പ്രകൃതിക്ഷോഭങ്ങളാണ് ടൊയോട്ടയുടെ പിന്നാക്കത്തിന് കാരണമെന്ന് മനസ്സിലാക്കപ്പെടുന്നു. ജപ്പാനിലെ മിക്കാവാറും ഔട്‍ലെറ്റുകള്‍ സുനാമിയിലും ഭൂകമ്പത്തിലും പെട്ട് തകര്‍ന്നിരുന്നു.
ഇതിനിടെ ഫോക്സ്‍വാഗണ്‍ നടത്തുന്ന മുന്നേറ്റങ്ങളും ടൊയോട്ടയുടെ സ്വൈര്യം കെടുത്തേണ്ടതാണ്. 2018-ടെ ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് എന്ന സ്ഥാനം കയ്യടക്കാനാണ് ഫോക്സ്‍വാഗണ്‍ ശ്രമിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ കാര്‍ നിര്‍മാതാവെന്ന ടൊയോട്ടയുടെ സ്ഥാനം കയ്യടക്കാന്‍ ഫോക്സവാഗന് സമീപഭാവിയില്‍ കഴിഞ്ഞേക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications








