കാര്‍ വിപണിയില്‍ വിലക്കുറവിന്‍റെ മഹാമേള

ക്രയശേഷി വര്‍ധിച്ച വലിയൊരു കൂട്ടമാളുകള്‍ രാജ്യത്തുണ്ട്. അവര്‍ക്ക് കാറുകള്‍ വാങ്ങിക്കൂട്ടണമെന്നുമുണ്ട്. എന്തു പറയട്ടെ, നമ്മുടെ സര്‍ക്കാര്‍ അതിന് തല്‍ക്കാലം സമ്മതിക്കുന്നില്ല. റിപ്പോ നിരക്കു കൊണ്ടും പെട്രോള്‍ ഡീസല്‍ വിലകള്‍ കൊണ്ടും സര്‍ക്കാര്‍ നിരന്തരമായി കാര്‍ വിപണിക്കിട്ട് മേടുന്നു. വിപണിയിലേക്ക് വന്‍ പ്രതീക്ഷകളുമായി കടന്നു വന്ന വമ്പന്‍ കമ്പനികള്‍ പലതും ആപ്പിലായ മട്ടാണ്. പിടിച്ചു നില്‍ക്കാന്‍ വേണ്ടി അവര്‍ പല കളികളും കളിക്കുന്നു. സര്‍ക്കാരിന് പക്ഷെ അതെക്കുറിച്ചൊരു വേവലാതിയുമില്ല. എന്തു പറയട്ടെ!

കഴിഞ്ഞ മാസം വിപണിയില്‍ കണ്ടത് രണ്ട് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ്. കാര്‍ വിപണിയിലെ വമ്പന്മാരുടെയെല്ലാം അടപ്പ് ഊരിത്തെറിച്ചു. കാര്‍ വില്‍പന കുത്തനെ ഇടിഞ്ഞു. ഒരേ കാര്‍ നിരന്തരമായി തുടച്ച് വൃത്തിയാക്കി ഷോറൂം ബോയികള്‍ക്കു പോലും ബോറടിച്ചു തുടങ്ങി.

കാര്‍ വില്‍പന മുറുകുന്നില്ലെങ്കിലും കാര്‍ കമ്പനികളുടെ സമര തന്ത്രങ്ങള്‍ മുറുകുകയാണ്. വിലകുറയ്ക്കുക എന്ന ലളിത സമവാക്യം തന്നെയാണ് കമ്പനികള്‍ പയറ്റുന്നത്.

ജൂലായില്‍ ഹോണ്ട സീല്‍ തങ്ങളുടെ സുപ്രധാന മോഡലായ സിറ്റിക്ക് 66,000 കണ്ട് വില കുറച്ച് ‍ഞെട്ടിച്ചിരുന്നു. ഇനിയങ്ങനെ അപ്രതീക്ഷിത ഞെട്ടിക്കല്‍ നടപടിക്ക് ഹോണ്ട തയ്യാറല്ല. വില കുറച്ചതിനു ശേഷം വിപണിയിലിറക്കിയാല്‍ എന്താ കുഴപ്പം എന്നാണ് കമ്പനി ചോദിക്കുന്നത്. ഈ മാസം 18-ന് നിരത്തിലിറങ്ങാനിരിക്കുന്ന പുതിയ ജാസ്സിന് ജന്മനാ തന്നെ ഒരു ലക്ഷം രൂപ കുറവായിരിക്കും. നിലവില്‍ ഏഴ് ലക്ഷം രൂപ വിലയുള്ള ജാസ്സിന്‍റെ പുതുക്കിയ മോ‍ഡല്‍ ആറ് ലക്ഷത്തിനാണ് ഇനി വില്‍ക്കുക.

നിരവധി പുതിയ സവിശേഷതകളുമായിട്ടാണ് സ്വിഫ്റ്റിന്‍റെ ഫേസ്‍ലിഫ്റ്റ് നിരത്തിലെത്താന്‍ പോകുന്നത്. തുടക്കത്തില്‍, ഒരല്‍പം വിലക്കൂടുതല്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് പുതിയ വാര്‍ത്ത. സമാനമായ സവിശേഷതകളോടെ വിപണിയിലുള്ള പോളോ, ഐ 20 തുടങ്ങിയ താരങ്ങളുമായി ഹാച്ച്ബാക്ക് വിപണിയില്‍ ഏറ്റുമുട്ടണമെങ്കില്‍ മാരുതിക്കു പോലും ഇച്ചിരി അഡ്ജസ്റ്റ് ചെയ്യാതെ തരമില്ല എന്നതാണ് സത്യം.

ഇനിവരും നാളുകളില്‍ വില്‍പനയുടെ താളം ഭദ്രമായി നിലനിര്‍ത്തണമെങ്കില്‍ കൂടുതല്‍ ഡിസ്കൗണ്ടുകളുമായി കമ്പനികള്‍ രംഗത്തു വരേണ്ടി വരും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുസുക്കി, ഹോണ്ട, ടൊയോട്ട എന്നീ ജാപ്പനീസ് കമ്പനികള്‍ക്ക് നിലവിലെ ഡിസകൗണ്ട് മത്സരത്തില്‍ കൂടുതല്‍ ശക്തമായി ഇടപെടേണ്ടി വരുന്നതിന് മറ്റൊരു കാരണം കുടിയുണ്ട്. സുനാമിയും ഭൂകമ്പവും മുലം തകര്‍ന്നു പോയ തങ്ങളുടെ വിപണിയെ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യം കൂടി അവര്‍ക്കുണ്ട്.

More from DriveSpark

Article Published On: Tuesday, August 9, 2011, 18:04 [IST]
English summary
Japanese carmakers Honda, Maruti Suzuki and Toyota have taken the lead as the Indian car market speeds into an imminent price war after slipping into the negative zone for the first time in 30 months in July.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X