വേള്‍ഡ് എസ് യു വി സെപ്തംബര്‍ 26-ന്?

ഇപ്പോള്‍ അവയുടെ സാന്ദ്രത അല്‍പം കൂടിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റോഡ് ടെസ്റ്റ് സാന്ദ്രത, ചര്‍ച്ചകള്‍ കൊഴുക്കുന്നതിന്‍റെ അളവ്, മഹീന്ദ്ര ഉദ്യോഗസ്ഥരില്‍ നിന്നുള്ള ചില സൂചനകള്‍ എന്നിവ വെച്ച് കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ സെപ്തംബറില്‍ തന്നെ ലോഞ്ചിംഗ് നടക്കും എന്ന് പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. ചില ബ്ലോഗുകള്‍ സെപ്തംബര്‍ 26 എന്ന ഒരു തീയതി പറയുന്നുണ്ട്. ഇത് ഔദ്യോഗികമാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല.
പക്ഷെ ഡീലര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എത്തിക്കഴിഞ്ഞതായി അന്വേഷണത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. തീയതി കൃത്യമായി നല്‍കിയിട്ടില്ല. ലോഞ്ചിംഗ് ഒരു മഹാ സംഭവമാക്കാനാണ് മഹീന്ദ്രയുടെ പരിപാടി.
13-15 ലക്ഷം രൂപ നിലവാരത്തിലാണ് മഹീന്ദ്ര വേള്‍ഡ് എസ് യു വി എത്തുക. സ്പൈ ഷോട്ടുകള്‍ വിശദീകരിക്കുന്നത് അത്‍ലറ്റിക് ശരീരഭാഷയുള്ള ഒരു കരുത്തനെയാണ്. ഉയര്‍ന്ന സാങ്കേതിക ഗുണങ്ഹള്‍ തികഞ്ഞതായിരിക്കും എസ് യു വിയെന്ന് വിശദീകരണമുണ്ട്. ഇ എസ് പി, ട്രാക്ഷന്‍ നിയന്ത്രണം തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും.
2 വീല്‍ ഡ്രൈവിലും ഫോര്‍ വീല്‍ ഡ്രൈവിലും എസ് യു വി അവതരിക്കും.


Click it and Unblock the Notifications








