ദാണ്ടെ സ്വിഫ്റ്റിന്‍റെ ചിത്രം!!

17-ന് പുറത്തിറങ്ങാന്‍ ഉദ്ദേശിച്ചിരിക്കുന്ന സ്വിഫ്റ്റ് തട്ടംകൊണ്ട് മുഖം മറച്ച് വാതിലിനു പിന്നില്‍ നിന്ന് ആളെ മക്കാറാക്കാന്‍ തുടങ്ങിയിട്ട് ദിവസം കുറച്ചായി. ഇപ്പോഴും പൂര്‍ണമായും വെളിപ്പെടുത്താന്‍ സ്വിഫ്റ്റ് തയ്യാറായിട്ടില്ല. ഗ്രാഫിക് സ്പര്‍ശം ഏറെയുള്ള ഒരു ചിത്രമാണ് പുറത്തു വിട്ടിട്ടുള്ളത്. അതും ഒരേ ഒരു ആംഗിളില്‍.
സൈസിത്തിരി കൂടിയിട്ടുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ തര്‍ക്കമൊന്നും ഉണ്ടാകാന്‍ ഇടയില്ല. ഇക്കാരണത്താല്‍ ലെഗ്റൂമിന് ഇത്തിരി വലിപ്പം വെച്ചുകാണും എന്നുറപ്പിക്കുക. കൂറഞ്ഞ ഇന്ധന ഉപഭോഗം വാഗ്ദാനം ചെയ്യുന്നുണ്ട് പുതിയ സ്വിഫ്റ്റ്.
തട്ടവും കാച്ചിത്തുണിയുടെ തുമ്പും കാണിച്ച്, ചില വളക്കിലുക്കങ്ങള്‍ മാത്രം കേള്‍പിച്ച് സ്വിഫ്റ്റിനു മേല്‍ പരിണാമഗുപ്തി സൃഷ്ടിക്കുകയാണ് മാരുതി. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയില്‍ പാര്‍വതി പ്രത്യക്ഷപ്പെടുന്ന പോലെ 17-ന് സ്വിഫ്റ്റ് വരും. പിടിച്ചുവെച്ച വീര്‍പ്പ് അന്ന് പുറത്തു വിടാം.


Click it and Unblock the Notifications








