രേവ എന്‍ എക്സ് ആര്‍ ഉടനെ

Reva NXR
മഹീന്ദ്രയുടെ ഇലക്ട്രിക് കാറായ രേവയുടെ എന്‍ എക്സ് ആര്‍ മോഡല്‍ അടുത്ത വര്‍ഷം. 2012-ലെ ഇന്ത്യന്‍ ഓട്ടോ എക്സ്പോയില്‍ രേവ പ്രദര്‍ശിപ്പിക്കുമെന്നാണ് ഇപ്പോള്‍ മനസ്സിലാക്കാനാവുന്നത്. എക്സ്പോയ്ക്ക് ശേഷം ഉടന്‍ തന്നെ രേവയുടെ എന്‍ എക്സ് ആറിന്‍റെ വിപണിപ്രവേശവും നടത്താനാണ് കമ്പനിയുടെ പ്ലാന്‍.

ബങ്കളുരുവില്‍ പലയിടങ്ങളിലായി രേവയുടെ പുതിയ മോഡല്‍ റോഡ് ടെസ്റ്റ് നടത്തുന്നത് കണ്ണില്‍ പെട്ടിട്ടുണ്ട്. നിലവിലുള്ള രേവയെ സംബന്ധിച്ചുള്ള ചില പരാതികള്‍ക്ക് എന്‍ എക്സ് ആര്‍ പരിഹാരം കാണും. ഡ്രൈവിംഗ് സമയത്തെ ചില പ്രയാസങ്ങളാണ് പ്രധാനമായും ഉയര്‍ന്നു വന്നിട്ടുള്ളത്. ദീര്‍ഘദൂര യാത്രകള്‍ക്ക് പറ്റിയതല്ലെന്ന പ്രശ്നവും പരിഹരിക്കാന്‍ മഹീന്ദ്ര ശ്രമിക്കുന്നുണ്ട്.

നിലവില്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ മാത്രമാണ് ലഭിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ന്നിട്ടില്ലാത്ത ഇന്ത്യയില്‍ ഇത് പ്രായോഗികമല്ല. ഇക്കാരണത്താല്‍ ബാറ്ററി ശേഷി 160 കിലോമീറ്റര്‍ ആയി ഉയര്‍ത്താനുള്ള പദ്ധതിയാണ് മഹീന്ദ്രയ്ക്കുള്ളത്.

കൂടാതെ പുതിയ രേവയില്‍ രണ്ട് സീറ്റുകള്‍ കൂടി ചേര്‍ക്കുകയും ചെയ്യും. നിലവില്‍ രണ്ട് അഡള്‍ട്ട് സീറ്റുകള്‍ മാത്രമാണുള്ളത്. പിന്നില്‍ പട്ടികളെയും കുട്ടികളെയും ശേഖരിക്കാനുള്ള ചെറിയ സ്പേസും ഉണ്ട്. പുതിയ രേവയ്ക്ക് 104 കിലോമീറ്റര്‍ വേഗത ഉണ്ടായിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. 4-5 ലക്ഷത്തിനിടയ്ക്ക് വില കാണും.

നഗര പ്രാരാബ്ധക്കാര്‍ക്ക് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും രേവ.

More from DriveSpark

Article Published On: Friday, August 12, 2011, 10:58 [IST]
English summary
Reva, the Indian electric carmaker owned by Mahindra is preparing to launch its NXR electric car early next year. Reports say the Reva NXR could be unveiled during the 2012 Indian Auto Expo. Reva could begin commercial sales of the electric car soon after its launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X