അബ്ബാസിന്‍റെ ഗാരേജില്‍ ഗാന്ധി സഞ്ചരിച്ച കാര്‍

വിന്‍റേജ് കാറുകള്‍ ശേഖരിക്കുന്നത് അബ്ബാസിന്‍റെ ഹോബിയാണ്. 1927-ലോ മറ്റോ ഗാന്ധിജി ഉത്തര്‍പ്രദേശിലെ ചൗരി ചൗരയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഈ കാറിലായിരുന്നു സഞ്ചരിച്ചത്. ബറേലി ജയിലില്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട് കഴിയുന്ന ഠാക്കൂര്‍ റോഷന്‍ സിംഗിനെ സന്ദര്‍ശിക്കാനാണ് ഗാന്ധിജി സ്ഥലത്തെത്തിയത് എന്ന് ഐതിഹ്യം.
പക്ഷെ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം ഗാന്ധിജി ജയില്‍ മോചിതനായി തിരിച്ചു വന്നത് ഈ കാറിലായിരുന്നു എന്നാണ്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന വര്‍ഷത്തില്‍ ഗാന്ധിജി ജയിലില്‍ കിടന്നിട്ടില്ല. ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് ഒരു വിന്‍റേജ് കാര്‍ കൈയിലുണ്ടെങ്കില്‍ ലേലത്തുക കൂട്ടാന്‍ ഗാന്ധിയും നെഹ്റുവുമൊക്കെ ഉപകാരപ്പെടുമെന്നാണ്.


Click it and Unblock the Notifications








