ഒന്നാം വിപണിയെ മറികടന്ന് രണ്ടാം വിപണി

കാര്‍ വിപണിയില്‍ പൊതുവിലുള്ള മാന്ദ്യം യൂസ്‍ഡ് കാര്‍ വിപണിയെ ബാധിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. യൂസ്‍ഡ് കാര്‍ വിപണിയുടെ വളര്‍ച്ച പുതുകാര്‍ വിപണിയെക്കാള്‍ വേഗത്തിലാണ്. പുതുകാര്‍-യൂസ്‍ഡ് കാര്‍ അനുപാതം നിലവില്‍ 1:1.1 എന്ന നിലയിലാണ്. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത് 1:2.5 എന്ന നിലയിലേക്ക് വളരെ താമസിയാതെ വളരുമെന്നാണ്.
യൂസ്‍ഡ് കാര്‍ വിപണിയുടെ വളര്‍ച്ച് ആഗോളതലത്തിലും സമാനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പെട്രോള്‍ വിലക്കയറ്റം, റിസര്‍വ് ബാങ്ക് സാമ്പത്തിക നയങ്ങള്‍ എന്നിവ മൂലം കാര്‍ വിപണിയില്‍ സംഭവിച്ച മാന്ദ്യം തുടരുകയാണ്. പെട്രോള്‍ കാറുകള്‍ ആളുകള്‍ വിറ്റൊഴിയുന്ന പ്രവണതയും വിപണിയില്‍ ദൃശ്യമാണ്.


Click it and Unblock the Notifications








