ഹ്യൂണ്ടായ് 800 ദീപാവലിക്കു മുമ്പ്

സെപ്തംബര്‍ മാസം മുതല്‍ ഉല്‍പാദനം തുടങ്ങാനാണ് പദ്ധതി. ഇതിന് മുന്നോടിയായി ഒക്ടോബറില്‍ ഔദ്യോഗിക പുറത്തിറക്കല്‍ ചടങ്ങ് നടത്തിയേക്കും.
പവര്‍ സ്റ്റിയറിംഗ് അടക്കമുള്ള സവിശേഷതകളോടെയാണ് ഹ്യൂണ്ടായ് 800 എത്തുക. മാരുതി ആള്‍ട്ടോ, ഷെവര്‍ലെ സ്പാര്‍ക്ക് എന്നിവയുടെ ടെറിട്ടറിയില്‍ അതിക്രമിച്ചു കടക്കാനുള്ള സന്നാഹങ്ങളെല്ലാം എഛ് എ 800 കയ്യില്‍ കരുതും.
ബീജ് നിറമുള്ള ഇന്‍റീരിയറിലാണ് എഛ് എ എത്തുക. ഉടര്‍ന്ന വേരിയന്‍റുകളില്‍ ടൂ ടോണ്‍ ഡാഷ് ബോര്‍ഡ് ലഭ്യമാകും. മൂന്ന് ഡയലുകളുള്ള ഇന്‍ട്രുമെന്‍റ് ക്ലസ്റ്ററുണ്ടായിരിക്കും. എം പി3, യു എസ് ബി എന്നിവ സപ്പോട്ട് ചെയ്യുന്ന ഓഡിയോ സിസ്റ്റം, ഇലക്ട്രോണിക് പവര്‍ വിന്‍ഡോകള്‍(മുന്‍ വിന്‍ഡോകള്‍ മാത്രം) എന്നിവയും ഉണ്ടായിരിക്കും.
ആധുനിക ഡിസൈനിംഗ് സവിശേഷതയായ ഫ്ലൂയിഡിക് ശരീരഭാഷയിലായിരിക്കും എഛ് എ 800 എത്തുക. ഐ 10-മായി നിരവിധി കാര്യങ്ങളില്‍ സാമ്യമുണ്ടായിരിക്കും 800-ന്. ഐ 10-ന്‍റെ ശരീരഭാഷയിലെ തട്ടും തടവുമില്ലായ്മ പൂര്‍ണമായും എഛ് എ 800 ഉള്‍ക്കൊള്ളും.


Click it and Unblock the Notifications








