ഓട്ടോ വളര്‍ച്ചയ്ക്കായി നാബ് വരുന്നു

സര്‍ക്കാരും ഓട്ടോ വ്യവസായവും തമ്മിലുള്ള ആശയ വനിമയം ശക്തമാക്കുന്നതിന് പുതിയ സംവിധാനം ഉപകാരപ്പെടുമെന്ന് വകുപ്പധികൃതര്‍ പറയുന്നു. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക എന്ന ഉദ്ദേശ്യവും ബോര്‍ഡിനുണ്ടായിരിക്കും. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്‍റെ വിചാരകേന്ദ്രമായും ബോര്‍ഡ് പ്രവര്‍ത്തിക്കും.
വന്‍കിട വ്യവസായ മന്ത്രാലയത്തിന്‍റെ പ്രതിനിധികള്‍, പ്ലാനിംഗ് കമ്മീഷന്‍ പ്രതിനിധികള്‍, ഗതാഗത മന്ത്രാലയത്തിന്‍റെ പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, വാഹന വ്യവസായ രംഗത്തു നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ നാബില്‍ ഉണ്ടായിരിക്കും.
നാഷണല്‍ ഓട്ടോമോട്ടീവ് ടെസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് ആര്‍ഡ് ഡവലപ്മെന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടിന്‍റെ പിന്‍ഗാമിയായിരിക്കും പുതിയ ബോര്‍ഡ്. ചില പദ്ധതികള്‍ നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നാട്രിപ് രൂപീകരിച്ചത്. പുതിയ ഓട്ടോ ടെസ്റ്റിംഗ് ബോഡികള്‍ രൂപീകരിക്കുക, നിലവിലുള്ളവയുടെ നിലവാരമുയര്‍ത്തുക തുടങ്ങിയവയായിരുന്നു പദ്ധതികള്‍. ഇവയുടെ പൂര്‍ത്തീകരണത്തിന് ശേഷമാണ് നാബിന്‍റെ വരവ്.


Click it and Unblock the Notifications








